Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നാല് സ്പിന്നര്‍മാര്‍ വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു'; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നീ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ക്കൊപ്പം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്

Rohit Sharma

രേണുക വേണു

, വ്യാഴം, 2 മെയ് 2024 (18:16 IST)
Rohit Sharma

ട്വന്റി 20 ലോകകപ്പ് ടീമില്‍ നാല് സ്പിന്നര്‍മാര്‍ വേണമെന്നത് തന്റെ നിര്‍ബന്ധമായിരുന്നെന്ന് നായകന്‍ രോഹിത് ശര്‍മ. എന്നാല്‍ അതിനുള്ള കാരണങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും രോഹിത് പറഞ്ഞു. ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചതിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 
' ടീമില്‍ നാല് സ്പിന്നര്‍മാര്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എന്തുകൊണ്ട് നാല് സ്പിന്നര്‍മാരെ എടുത്തു എന്നതിന്റെ കാരണം ഞാന്‍ പരസ്യമായി ഇപ്പോള്‍ വെളിപ്പെടുത്തില്ല. യുഎസ്എയില്‍ എത്തിയ ശേഷം ആദ്യം നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ചിലപ്പോള്‍ ഞാനത് വെളിപ്പെടുത്തും. നാലാം പേസര്‍ ഓപ്ഷനിലേക്ക് ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഉണ്ട്,' രോഹിത് പറഞ്ഞു. 
 
കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നീ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ക്കൊപ്പം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KL Rahul: 'ടോപ് ഓര്‍ഡറില്‍ അല്ലേ കളിക്കുന്നത്' രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഗാര്‍ക്കറുടെ മറുപടി