Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

ഇന്ത്യ കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

രേണുക വേണു

, ബുധന്‍, 1 മെയ് 2024 (11:12 IST)
Sanju Samson: മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് വിളി ലഭിക്കുന്നത്. മികച്ച ഫോമില്‍ ആയിരുന്നിട്ടും ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സഞ്ജുവിനെ ടീമിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ തോറ്റപ്പോള്‍ 'മലയാളി ഇല്ലാതെ ലോകകപ്പ് നേടാന്‍ പറ്റില്ല' എന്നാണ് സഞ്ജു ആരാധകര്‍ ട്രോളിയത്. 
 
ഇന്ത്യ കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. പേസ് ബൗളര്‍ എസ്.ശ്രീശാന്തിനാണ് ഈ അതുല്യ അവസരം ലഭിച്ചത്. 2007 ലെ ട്വന്റി 20 ലോകകപ്പിനും 2011 ലെ ഏകദിന ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഈ രണ്ട് ലോകകപ്പുകളിലും ഇന്ത്യ ജേതാക്കളായി. രണ്ട് ടൂര്‍ണമെന്റുകളിലും ശ്രീശാന്ത് മികച്ച പ്രകടനവും നടത്തി. 
 
2011 ലോകകപ്പിനു ശേഷം 13 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഒരു മലയാളി ഇടം പിടിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് താരത്തിനു ഗുണം ചെയ്തത്. 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. സഞ്ജു സാംസണ്‍ ആ ചരിത്ര വിജയത്തിന്റെ ഭാഗമാകുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല