പൂജ്യമായി എന്നത് ശരി തന്നെ പക്ഷേ ഒന്ന് തിളങ്ങിയാൽ ഹിറ്റ്മാനെ കാത്ത് റെക്കോർഡുകൾ ഏറെ

അഭിറാം മനോഹർ
വെള്ളി, 12 ജനുവരി 2024 (17:59 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ പൂജ്യനായാണ് മടങ്ങിയത്. ടി20 ക്രിക്കറ്റ് കരിയറില്‍ ഇത് പതിനൊന്നാം തവണയാണ് താരം പൂജ്യനായി മടങ്ങുന്നത്. ഇതോടെ നാണക്കേടിന്റെ കുഴിയിലേക്ക് വീണിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. എന്നാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളില്‍ രോഹിത് തിളങ്ങുകയാണെങ്കില്‍ ആരും കൊതിക്കുന്ന റെക്കോര്‍ഡ് നേട്ടങ്ങളാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.
 
3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ ടി20 ക്രിക്കറ്റില്‍ 100 വിജയങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യതാരമായി രോഹിത് ശര്‍മ മാറിയിരുന്നു. ഇനിയുള്ള 2 മത്സരങ്ങളില്‍ നിന്നും 147 റണ്‍സിനപ്പുറം നേടാന്‍ സാധിക്കുകയാണെങ്കില്‍ ടി20യില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. 3 മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടവും രോഹിത്തിന് സ്വന്തമാകും. ഇനിയുള്ള 2 മത്സരങ്ങളില്‍ നിന്നും 5 സിക്‌സുകള്‍ കണ്ടെത്താന്‍ സാധിക്കുകയാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താനും രോഹിത്തിന് സാധിക്കും. 44 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടാന്‍ സാധിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments