Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Runout: ഗില്ലിനോട് പൊട്ടിത്തെറിച്ച് രോഹിത്, സംഭവത്തില്‍ ഇന്ത്യന്‍ നായകന്റെ വിശദീകരണം ഇങ്ങനെ

Rohit Runout: ഗില്ലിനോട് പൊട്ടിത്തെറിച്ച് രോഹിത്, സംഭവത്തില്‍ ഇന്ത്യന്‍ നായകന്റെ വിശദീകരണം ഇങ്ങനെ

അഭിറാം മനോഹർ

, വെള്ളി, 12 ജനുവരി 2024 (13:40 IST)
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ റണ്ണൗട്ടായതിന് പിന്നാലെ സഹഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനോട് നിയന്ത്രണം വിട്ട് പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കളിക്കളത്തില്‍ ഗില്ലിനോട് നിയന്ത്രണം വിട്ട സംഭവത്തില്‍ രോഹിത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് രോഹിത് വിശദീകരണവുമായി എത്തിയത്. മത്സരശേഷം സംസാരിക്കുകയായിരുന്നു രോഹിത്ത്.
 
ക്രിക്കറ്റില്‍ റണ്ണൗട്ടുകള്‍ സംഭവിക്കും. റണ്ണൗട്ടുകളുണ്ടാവുമ്പോള്‍ നാം നിരാശരാകും. ടീമിനായി റണ്‍സ് കണ്ടെത്താനാണല്ലോ നമ്മളെല്ലാം ക്രീസില്‍ ഇറങ്ങുന്നത്. എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമായി സംഭവിക്കണം എന്നില്ല. മത്സരം നമ്മള്‍ ജയിച്ചു. അതിനാണ് പ്രാധാന്യം. ശുഭ്മാന്‍ ഗില്‍ തുടര്‍ന്നും ബാറ്റ് ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ശിവം ദുബെ,ജിതേഷ് ശര്‍മ,തിലക് വര്‍മ എന്നിവരും നന്നായി ബാറ്റ് ചെയ്തു. റിങ്കു സിംഗ് മികച്ച ഫോമിലാണ്. ബാറ്റിംഗിലും ബൗളിംഗിലും കൂടുതല്‍ പരീക്ഷണങ്ങള്‍ തുടരേണ്ടതുണ്ട്. എല്ലാ വെല്ലുവിളികളും നേരിടാന്‍ താരങ്ങള്‍ തയ്യാറാകണം രോഹിത് ശര്‍മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: ആ സെഞ്ചുറി നേടിയത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒരു പരമ്പര മുഴുവന്‍ കളിപ്പിച്ചേനെ ! സഞ്ജുവിനോട് മുഖം തിരിച്ചു നില്‍ക്കുന്ന സെലക്ടര്‍മാര്‍