Webdunia - Bharat's app for daily news and videos

Install App

ടി20 ലോകകപ്പ്, കോലിയെ കാത്ത് വമ്പൻ റെക്കോർഡുകൾ

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (16:48 IST)
ടി20 ലോകകപ്പ് അടുക്കും തോറും ഇന്ത്യയ്ക്ക് ഏറ്റവും ആശങ്കയുണ്ടായിരുന്നത് സൂപ്പർ താരം വിരാട് കോലിയുടെ മോശം ഫോമായിരുന്നു. എന്നാൽ നിർണായകമായ സമയത്ത് ഏഷ്യാക്കപ്പിലെ വമ്പൻ പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്താൻ കോലിക്കായി. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഏറെ ഉയർത്താൻ ഇത് കാരണമായിട്ടുണ്ട്.
 
ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രമിരിക്കെ ഇത്തവണത്തെ ലോകകപ്പിൽ നിരവധി നേട്ടങ്ങളാണ് കോലിയെ കാത്തിരിക്കുന്നത്. നിലവിൽ 109 ടി20 മത്സരങ്ങളിൽ നിന്നും 3712 റൺസുമായി ടി20യിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് കോലി. 142 മത്സരങ്ങളിൽ നിന്നും 3737 റൺസുമായി ഇന്ത്യയുടെ തന്നെ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്.
 
ടി20യിൽ നിലവിൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ മൂന്നാമത് താരമാണ് കോലി. 331 ബൗണ്ടറികളാണ് കോലിയുടെ പേരിലുള്ളത്. 344 ബൗണ്ടറികളുമായി അയർലൻഡ് താരം പോൾ സ്റ്റിർലിങ്ങാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 337 ബൗണ്ടറികളാണുള്ളത്. ഓസീസിൽ 11 ടി20കളീൽ നിന്നും 64.42 ശരാശരിയിൽ 451 റൺസ് കോലി നേടിയിട്ടുണ്ട്. ഓസീസിലെ  ബാറ്റിങ് ശരാശരിയിൽ നാലാമതാണ് താരം.
 
പാകിസ്താന്റെ ഇഫ്തിഖാര്‍ അഹമ്മദ്, ശ്രീലങ്കയുടെ അസേല ഗുണരത്‌നെ, സൗത്താഫ്രിക്കയുടെ ജെപി ഡുമിനി എന്നിവര്‍ക്കാണ് കോലിയേക്കാള്‍ മികച്ച ശരാശരി ഓസീസിലുള്ളത്. ഇതിൽ ഇഫ്തിഖറിനെ പിന്തള്ളി പുതിയ റെക്കോർഡിടാൻ ഈ ലോകകപ്പിൽ കോലിക്ക് സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരം, റെക്കോർഡ് നേട്ടത്തിൽ ലെവൻഡോവ്സ്കി

Jasprit Bumrah: ഓസ്‌ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ

പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments