Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ അവൻ ഇല്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി: ബ്രെറ്റ് ലി

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ അവൻ ഇല്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി: ബ്രെറ്റ് ലി
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (19:40 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവപേസർ ഉമ്രാൻ മാലിക്കിന് ഇടം ലഭിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഓസീസ് ഇതിഹാസ പേസർ ബ്രെറ്റ് ലി. ഐപിഎല്ലിൽ റോ പേസ് കൊണ്ട് അമ്പരപ്പിച്ച് ഉമ്രാന് ഓസീസിലെ പേസും ബൗൺസുമുള്ള പിച്ചുകളിൽ തിളങ്ങാനാകുമെന്നാണ് ബ്രെറ്റ് ലീ പറയുന്നത്.
 
അതേസമയം ഓസീസ് ടീമിൽ കാമറൂൺ ഗ്രീനിന് ഇടം ലഭിക്കാത്തതിനെയും ബ്രെറ്റ് ലി വിമർശിച്ചു. ഇന്ത്യയ്ക്കായി ഉമ്രാനും ഓസീസിനായി കാമറൂൺ ഗ്രീനും ഈ ലോകകപ്പിൽ കളിച്ചുകാണണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഗ്രീൻ ഓസീസ് ടീമിലില്ലാത്തത് വിശ്വസിക്കാനാവുന്നില്ല. ബ്രെറ്റ് ലി പറഞ്ഞു. ഒക്ടോവർ 23ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി സെഞ്ചുറിയടിച്ചപ്പോൾ ഏഷ്യാകപ്പ് കൈവിട്ടത് തന്നെ അവർ മറന്നു: ഇന്ത്യൻ മാധ്യമങ്ങളെ പരിഹസിച്ച് റമീസ് രാജ