Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി ടി20 ലോകകപ്പിൽ കളിക്കുമെന്ന് വെളിപ്പെടുത്തൽ !

ധോണി ടി20 ലോകകപ്പിൽ കളിക്കുമെന്ന് വെളിപ്പെടുത്തൽ !
, ശനി, 14 ഡിസം‌ബര്‍ 2019 (19:15 IST)
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. ഇതോടെ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച ചർച്ചകൾ സജീവമവുകയും ചെയ്തു. ധോണി ഇനി ടീമിൽ കളിക്കില്ല എന്ന് സൂചന നൽകുന്ന തരത്തിൽ രവി ശാസ്ത്രി പോലും സംസാരിച്ചു. എന്നാൽ ധോണി ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
അടുത്ത വർഷം ഓസ്ട്രേ;ലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ധോണി കളിക്കും എന്നാണ്, റിപ്പോർട്ടുകൾ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിംഗ്സിലെ ധോണിയുടെ സഹാതാരമയ ഡ്വെയ്ൻ ബ്രാവോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. ധോണി വിരമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ടി20 മത്സരത്തില്‍ അദ്ദേഹം തിരികെ വരുണെന്നാണ് പ്രതീക്ഷ. 
 
ക്രിക്കറ്റിന്റെ പുറത്തുള്ള കാര്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ സ്വധീനിച്ചിട്ടില്ല. അതാണ് ധോണി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും. ഭയപ്പെടാതെ സ്വന്തം കഴിവുകളെ വിശ്വസിക്കണം എന്നാണ് ധോണി പറഞ്ഞിട്ടുള്ളതെന്നും ബ്രാവോ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  ബ്രാവോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഒക്‌ടോബറിലാണ് ടി20 ലോകകപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തേ... സൂക്ഷിച്ചോ, ഇത് അവസാന വഴിയാണ് !