Webdunia - Bharat's app for daily news and videos

Install App

ഇത് ഇന്ത്യൻ വസീം അക്രം, ഇന്നിംഗ്സിൽ പത്തുവിക്കറ്റുകൾ കൊയ്ത് അപൂർവ നേട്ടവുമായി മണിപ്പൂരിന്റെ റെക്സ് സിംഗ് !

Webdunia
ചൊവ്വ, 22 ജനുവരി 2019 (12:57 IST)
മണിപ്പൂരിന്റെ ഇടംകയ്യൻ ഫാസ്റ്റ് ബോളർ അപൂർവങ്ങളിൽ അപൂർവമായ നേട്ടം സ്വന്തമാക്കി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. കൂച്ച് ബെഹാർ ട്രോഫിയിൽ ടീം അരുണാചൽ പ്രദേശിന്റെ പത്ത് വിക്കറ്റുകളും ഈ പതിനെട്ടുകാരൻ സ്വന്തം പേരിൽ കുറിച്ചു. 
 
ഈ സീസണിൽ ഇന്നിംഗ്സിൽ പത്ത് വിക്കറ്റുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് റെക്സ് സിംഗ്. പുതുച്ചേരിയുടെ ഇടംകയ്യൻ സ്പിന്നറായ സിഡക് സിംഗാണ് ഈ സീസണിൽ ആദ്യമായി ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 
 
ഇന്നിംഗ്സിൽ റെക്സ് ആകെ എറിഞ്ഞ് 9.5 ഓവറുകളാണ്. ഇതിൽ ആറ്  ഓവറുകളിലും ഒരു റൺ പോലും റെക്സ് വഴങ്ങിയിട്ടില്ല എന്നതാണ് ഏറെ ശ്രദ്ദേയം. ഇതോടെ ടീം അരുണാചൽ പ്രദേശിന് മത്സരത്തിൽ തോൽ‌വി വഴങ്ങേണ്ടി വന്നു. ഈ സീസണിൽ തന്നെ രഞ്ജി ട്രോഫിയിലൂടെയാണ് റെക്സ് സിംഗ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 
 
രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളും ഒരു വിജയ് ഹസാരെ ട്രോഫിയും റെക്സ് മണിപ്പൂരിനുവേണ്ടി കളിച്ചിട്ടുണ്ട്. റെക്സ് സിംഗിന്റെ ബൌളിംഗ് ശൈലി ഇർഫൻ പത്താനെ അനുസ്മരിപ്പിക്കുന്നു എന്നാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.  
 
ഇന്റർനാഷ്ണൽ ക്രിക്കറ്റിലേക്കുള്ള റെക്സിന്റെ വരവിനായാണ്  ക്രിക്കറ്റ് പ്രേമികളുടെ ഇനിയുള്ള കാത്തിരിപ്പ്. മുൻ ഇന്ത്യൻ താരങ്ങളായ സുഭാഷ് ഗുപ്തയും, അനിൽ കുംബ്ലെയും ഇന്റർ നാഷ്ണൽ ക്രിക്കറ്റിൽ സ്വന്തമാക്കിയ 10 വിക്കറ്റ് നേട്ടം റെക്സിനും ആവർത്തിക്കാനായേക്കും എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ കണക്കുകൂട്ടൽ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments