Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രീ വൈഫൈ എന്നു കേൾക്കുമ്പോഴേ ചാടിവീഴേണ്ട, മുന്നറിയിപ്പുമായി കേരളാ പൊലീസ് !

ഫ്രീ വൈഫൈ എന്നു കേൾക്കുമ്പോഴേ ചാടിവീഴേണ്ട, മുന്നറിയിപ്പുമായി കേരളാ പൊലീസ് !
, തിങ്കള്‍, 21 ജനുവരി 2019 (19:47 IST)
ഫ്രീ വൈ ഫൈ എന്ന് കേൽക്കുമ്പോൾ തന്നെ ചാടിക്കേറി ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സൌജന്യ വൈഫൈ നൽകുന്നത് ഹാക്കർമാരുടെ ഒരു തന്ത്രമാകാം എന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്.
 
വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതിയില്ലാതെ കടന്നു കയറാന്‍ സാധിക്കും. ഇത്തരത്തില്‍ ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരച്ചോര്‍ച്ചക്ക് സാധ്യതയുണ്ടെന്നും കേരളാ പൊലീസ് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പതിവുപോലെ ട്രോൾ ചിത്രം പങ്കുവച്ചുകൊണ്ടാണ് കേരളാ പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845ന്റെ കരുത്ത്, എൽ ജി വി40 തി‌ൻ‌ക് ഇന്ത്യൻ വിപണിയിൽ !