നല്ല കോഫി കുടിക്കൻ നമ്മൾക്കെല്ലാം ഇഷ്ടമാണ്. കോഫിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഉൻമേഷം നൽകുന്നതിനും, ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പിനെ അലിയിച്ചുകളയുന്നതിനും കോഫിക്ക് പ്രത്യേക കഴിവാണുള്ളത്. എന്നാൽ ഒരൊറ്റ ചേരുവകൂടി കോഫിയിൽ ചേർക്കുന്നതോടെ ഈ ഗുണങ്ങളെയെല്ലാം ഇരട്ടിയാക്കി മാറ്റാൻ സാധിക്കും.
ഏതാണ് ആ ചേരുവ എന്നായിരിക്കും ചിന്തിക്കുന്നത്. നമ്മുടെ അടുക്കളകളിൽ തന്നെ ഉണ്ടാകുന്ന വെണ്ണയാണ് സംഗതി. ബട്ടർ കോഫി കുടിക്കുന്നതിലൂടെ നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ. വിദേശ രാജ്യങ്ങളിലെല്ലാം ബട്ടർകോഫിക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.
ഊർജ്ജത്തിന്റെ വലിയ ശ്രോതസാണ് ബട്ടർ കോഫി, ദിവസം മുഴുവനും ഉൻമേഷത്തോടെയിരിക്കാൻ രാവിലെ ബട്ടർകോഫി കുടിച്ച് ദിവസം ആരംഭിക്കുന്നതിലൂടെ സാധിക്കും.ശരീരത്തിലെ അമിത കൊഴുപ്പിനെ വളരെ വേഗത്തിൽതന്നെ ബട്ടർകോഫി എരിയിച്ചു കളയും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഗുണം.
വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഉപ്പ് ചേർക്കാത്ത വെണ്ണയാണ് ബട്ടർ കോഫി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കേണ്ടത്. വെള്ളം തിളപ്പിച്ച് കാപ്പി പൊടി ചേർത്ത ശേഷമാണ് വെണ്ണ ചേർക്കേണ്ടത്. ഒരു ടേബിൾ സ്പൂണിലധികം വെണ്ണ ചേർക്കരുത്. ബട്ടർകോഫി ചൂടോടുകൂടി കുടിക്കുന്നതാണ് ഏറെ നല്ലത്.