Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രാഹുലും ഇന്ത്യയ്ക്കൊപ്പം വേണം : പോണ്ടിംഗ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രാഹുലും ഇന്ത്യയ്ക്കൊപ്പം വേണം : പോണ്ടിംഗ്
, ചൊവ്വ, 7 മാര്‍ച്ച് 2023 (16:59 IST)
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ഇൻഡോർ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ് ഓസ്ട്രേലിയ. ഓസീസിനെതിരായ നാലാം ടെസ്റ്റിൽ വിജയിക്കുകയാണെങ്കിൽ ജൂൺ 7 മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയ്ക്ക് ഓസീസിനോട് ഏറ്റുമുട്ടാൻ സാധിക്കും. ഇനി പരാജയപ്പെടുകയാണെങ്കിലും ശ്രീലങ്ക ടെസ്റ്റ് പരമ്പര 2-0ന് നേടിയില്ലെങ്കിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും.
 
ഇന്ത്യ ഫൈനൽ യോഗ്യത നേടുകയാണെങ്കിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഫൈനലിനുള്ള ടീമിൽ ശുഭ്മാൻ ഗില്ലിനും കെ എൽ രാഹുലിനും അവസരം നൽകണമെന്നാണ് പോണ്ടിംഗ് പറയുന്നത്. ഇരുവരും മികച്ച താരങ്ങളാണ്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ മുൻപ് കളിച്ച താരമാണ് രാഹുൽ. കെ എൽ രാഹുലിൻ്റെ കളിരീതിയ്ക്ക് യോജിച്ച ഇടമാണ് ഓവൽ. അതിനാൽ തന്നെ അദ്ദേഹത്തിന് അവിടെ ബുദ്ധിമുട്ടില്ലാതെ കളിക്കാനാകും.ഗിൽ ഓപ്പൺ ചെയ്യുകയും രാഹുൽ മധ്യനിരയിൽ കളിക്കുകയുമാണ് വേണ്ടത്. പോണ്ടിംഗ് പറഞ്ഞു.
 
ഇംഗ്ലണ്ടിൽ പന്തിൻ്റെ സ്വിങ് ആയിരിക്കും ഏറ്റവും പ്രധാനമായ കാര്യം. മധ്യനിരയിൽ റിഷഭ് പന്തിൻ്റെ അഭാവം ഇന്ത്യയെ ബാധിക്കും. ഇംഗ്ലണ്ടിൽ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് പന്ത്. പോണ്ടിംഗ് ഓർമിപ്പിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഹമ്മദാബാദ് ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്താകുമോ?