കൈയകലത്തിൽ റെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യ, 200ന് മുകളിൽ സ്‌കോർ ഡിഫൻഡ് ചെയ്യാനാകാതെ തോൽക്കുന്നത് ഇതാദ്യം

Webdunia
വെള്ളി, 10 ജൂണ്‍ 2022 (12:18 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത് അപൂർവറെക്കൊർഡ്. ടി20 ക്രിക്കറ്റിൽ 13 തുടർവിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത്.
 
അതേസമയം ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന്റെ കീഴിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് വലിയ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ  211  എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയിട്ടും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ടി20 ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്.
 
അതേസമയം ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും വലിയ റണ്‍ചേസും കൂടിയാണ് സൗത്താഫ്രിക്ക കുറിച്ചത്. ഇതിന് മുൻപ് മറ്റൊരു ടീമും ഇന്ത്യയുമായി 200ന് മുകളിൽ റൺസ് ചേസ് ചെയ്ത് വിജയിച്ചിട്ടില്ല. 2015ല്‍ ധര്‍മശാലയില്‍ വച്ച് സൗത്താഫ്രിക്ക തന്നെ 200 റണ്‍സ് ചേസ് ചെയ്തതായിരുന്നു മുമ്പുള്ള റെക്കോര്‍ഡ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ, റെക്കോർഡ് നേട്ടം സ്വന്തമാക്കി ദീപ്തി ശർമ

Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത

കപ്പടിക്കണം, ശ്രീലങ്കൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മലിംഗ, ടീമിനൊപ്പം ചേർന്നു

സൂപ്പർ താരം എല്ലീസ് പെറി കളിക്കില്ല, 2026ലെ ഡബ്യുപിഎല്ലിന് മുൻപായി ആർസിബിക്ക് തിരിച്ചടി

Shreyas Iyer Injury :ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരഭാരം വല്ലാതെ കുറയുന്നു, ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് നീളാൻ സാധ്യത

അടുത്ത ലേഖനം
Show comments