Webdunia - Bharat's app for daily news and videos

Install App

ഓസീസ് പിച്ചില്‍ ചക്രശ്വാസം വലിച്ച് പന്ത് ! സഞ്ജു തന്നെയാണ് ഇതിലും ഭേദമെന്ന് ആരാധകര്‍

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (15:31 IST)
ട്വന്റി 20 ലോകകപ്പിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയിലെ സാഹചര്യം പഠിക്കാന്‍ ആദ്യമെത്തിയ ഇന്ത്യ പരിശീലന മത്സരത്തില്‍ പരുങ്ങുന്ന കാഴ്ചയാണ് ആരാധകര്‍ കാണുന്നത്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പന്ത് കഷ്ടപ്പെടുകയാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ട് പരിശീലന മത്സരങ്ങളിലും പന്തിനെ കളിപ്പിച്ചെങ്കിലും താരം സമ്പൂര്‍ണ പരാജയമായിരുന്നു. 
 
ആദ്യ പരിശീലന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്ത് 16 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് പുറത്തായത്. ഷോര്‍ട്ട് ബോളുകളും ബൗണ്‍സറുകളും നേരിടാന്‍ കഷ്ടപ്പെടുന്ന പന്തിനെയാണ് ആദ്യ കളിയില്‍ കണ്ടത്. കൂറ്റനടികള്‍ക്ക് ശ്രമിച്ചിരുന്ന പന്ത് ആകെ നേടിയത് ഒരു ഫോര്‍ മാത്രം. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ പന്തിന് സാധിച്ചിരുന്നില്ല. 
 
രണ്ടാം മത്സരത്തിലും പന്ത് നിരാശപ്പെടുത്തി. ഇത്തവണ 11 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. ഇന്നും ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ബാറ്റ് ചെയ്യാന്‍ കഷ്ടപ്പെടുന്ന പന്തിനെയാണ് കണ്ടത്. ഇതോടെ ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കാണുന്ന പന്തിന്റെ അവസ്ഥ എന്ത് ദാരുണമാണെന്നാണ് ആരാധകരുടെ ചോദ്യം. എന്തുകൊണ്ട് സഞ്ജുവിനെ ടീമിലെടുക്കണമെന്ന് വാദിച്ചു എന്നതിന്റെ മറുപടിയാണ് പന്തിന്റെ മോശം ഇന്നിങ്‌സുകളെന്നും ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

R Ashwin: ഐപിഎല്ലിലെ മോശം ഫോം ടിഎൻപിഎല്ലിലും,അമ്പയറുമായി വഴക്കിട്ട് പുറത്ത് അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ച് രോഷപ്രകടനം: വീഡിയോ

അടുത്ത ലേഖനം
Show comments