Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishabh Pant and Jasprit Bumrah: അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ കളിക്കേണ്ടത് പന്തും ബുംറയും ഇല്ലാതെ; പകരം ആരൊക്കെ?

മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ വലതുകാലിനു പരുക്കേറ്റ പന്തിനു ആറ് ആഴ്ചയോളം വിശ്രമം വേണം

Rishabh Pant Jasprit Bumrah 5th Test, Rishabh Pant, Rishabh Pant Injury, Rishabh Pant batting after injury, റിഷഭ് പന്ത്, പന്തിനു പരുക്ക്, റിഷഭ് പന്ത് വീഡിയോ

രേണുക വേണു

, തിങ്കള്‍, 28 ജൂലൈ 2025 (12:17 IST)
Rishabh Pant

Rishabh Pant and Jasprit Bumrah: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ റിഷഭ് പന്തും ജസ്പ്രിത് ബുംറയും കളിക്കില്ല. ബുംറയ്ക്കു നേരത്തെ തീരുമാനിച്ചതു പോലെ വിശ്രമം അനുവദിച്ചിരിക്കുകയാണ്. പന്ത് പരുക്കിന്റെ പിടിയിലാണ്. 
 
മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ വലതുകാലിനു പരുക്കേറ്റ പന്തിനു ആറ് ആഴ്ചയോളം വിശ്രമം വേണം. നിലവില്‍ താരത്തിനു നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ അഞ്ചാം ടെസ്റ്റിനു ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കി. പകരം തമിഴ്‌നാട് താരം എന്‍.ജഗദീശന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു. 
 
ജൂലൈ 31 ന് ലണ്ടനിലെ ഓവലിലാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുക. പ്ലേയിങ് ഇലവനില്‍ പന്തിനു പകരം ധ്രുവ് ജുറല്‍ എത്തും. ജസ്പ്രിത് ബുംറയ്ക്കു പകരം ആകാശ് ദീപ് ആയിരിക്കും പ്ലേയിങ് ഇലവനില്‍ കളിക്കുക. പരുക്കിനെ തുടര്‍ന്ന് മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റ് ആകാശ് ദീപിനു നഷ്ടമായിരുന്നു. മാഞ്ചസ്റ്ററില്‍ മോശം പ്രകടനം കാഴ്ചവെച്ച അന്‍ഷുല്‍ കംബോജിനെ ടീമില്‍ നിന്ന് ഒഴിവാക്കി പകരം പ്രസിദ്ധ് കൃഷ്ണ കളിക്കാന്‍ സാധ്യത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ben Stokes Sledging Ravindra Jadeja: 'ബ്രൂക്കിനെയും ഡക്കറ്റിനെയും കളിച്ച് നിനക്ക് സെഞ്ചുറി വേണോ'; പരിഹസിച്ച് സ്റ്റോക്‌സ്, മത്സരശേഷം കൈ കൊടുത്തില്ല (വീഡിയോ)