Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിഷഭ് പന്തിന് ഏറ്റവും ഇഷ്ടം ധോണിയെയല്ല ! അത് മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍

Rishabh Pant
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (10:26 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരമാണ് റിഷഭ് പന്ത്. 1997 ഒക്ടോബര്‍ നാലിന് ഉത്തരാഖണ്ഡിലാണ് പന്തിന്റെ ജനനം. ഇന്ന് തന്റെ 24-ാം ജന്മദിനമാണ് പന്ത് ആഘോഷിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഈ ചെറിയ പ്രായത്തില്‍ തന്നെ 25 ടെസ്റ്റുകളും 18 ഏകദിനങ്ങളും 32 ടി 20 മത്സരങ്ങളും പന്ത് കളിച്ചു. 
 
ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആണ് പന്ത്. 12-ാം വയസ്സിലാണ് തന്റെ ഭാവി ക്രിക്കറ്റില്‍ ആകണമെന്ന് പന്ത് തിരിച്ചറിയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റിനോട് വലിയ താല്‍പര്യമുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന ആദം ഗില്‍ക്രിസ്റ്റ് ആണ് പന്തിന്റെ റോള്‍ മോഡല്‍. ആദം ഗില്‍ക്രിസ്റ്റിന്റെ ബാറ്റിങ് കണ്ടാണ് പന്ത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആകുന്നത് തന്നെ. വിക്കറ്റ് കീപ്പര്‍ ആകാന്‍ പന്ത് കൊതിച്ചതും ഗില്‍ക്രിസ്റ്റിനെ വിക്കറ്റിനു പിന്നില്‍ കണ്ടതുകൊണ്ട് തന്നെ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.എല്‍.രാഹുല്‍ ഒരു നല്ല നായകനല്ല; പഞ്ചാബിന്റെ തോല്‍വിയില്‍ ക്യാപ്റ്റനെ പഴിച്ച് അജയ് ജഡേജ