Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ്രാവിഡ് ഫോർമാറ്റിന് യോജിക്കാത്ത പരിശീലകൻ, ടി20യിൽ ഇന്ത്യൻ പരിശീലകനാകാൻ ധോനി, ഗംഭീർ, സെവാഗ് എന്നിവരെ പരിഗണിക്കണം

ദ്രാവിഡ് ഫോർമാറ്റിന് യോജിക്കാത്ത പരിശീലകൻ, ടി20യിൽ ഇന്ത്യൻ പരിശീലകനാകാൻ ധോനി, ഗംഭീർ, സെവാഗ് എന്നിവരെ പരിഗണിക്കണം
, വെള്ളി, 11 നവം‌ബര്‍ 2022 (14:55 IST)
ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിൻ്റെ സെമി ഫൈനലിലെ പരാജയത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും പങ്കുണ്ടെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. ടി20 ഫോർമാറ്റിന് അനിവാര്യമായ അഗ്രഷനോ, ദൃഡനിശ്ചയമോ രാഹുലിനില്ലെന്നും ഇതേ മനോഭാവമാണ് ടീം സെമിയിൽ പുലർത്തിയതെന്നും കനേരിയ കുറ്റപ്പെടുത്തി.
 
അഡലെയ്ഡ് ഓവലിൽ നടന്ന സെമിഫൈനലിൽ ഇന്ത്യയായിരുന്നു ഫേവറേറ്റ്സ് എന്നാൽ കളിക്കളത്തിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇംഗ്ലണ്ട് ഇന്ത്യയെ നിഷ്പ്രഭമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ മഹാനായ താരമാണ് ദ്രാവിഡ്. ഇന്ത്യയുടെ ടെസ്റ്റ് ടീം പരിശീകനായി അദ്ദേഹം തുടരുകയും വേണം. എന്നാൽ ടി20 ക്രിക്കറ്റിന് ആവശ്യമായ ഗുണങ്ങൾ ഇല്ലാത്തയാളാണ് അദ്ദേഹം. സമ്മർദ്ദത്തെ എങ്ങനെ നേരിടണം എന്ന കാര്യമൊന്നും അദ്ദേഹത്തിന് വശമില്ല. 
 
ടി20 ഒരുപാട് ഫാസ്റ്റായ ഗെയിമാണ്. ദ്രാവിഡ് ടി20 ക്രിക്കറ്റിന് യോജിച്ച താരമേയല്ല. അഗ്രസീവായ ദൃഡനിശ്ചയമുള്ള താരങ്ങളെയാണ് ഇന്ത്യ ടി20 പരിശീലകനായി പരിഗണിക്കേണ്ടത്. എം എസ് ധോനി, ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ് എന്നിവരാകും ഈ സ്ഥാനത്തിന് അനുയോജ്യരായ താരങ്ങളെന്നും ടി20 എങ്ങനെ കളിക്കണമെന്ന് ഈ താരങ്ങൾക്ക് കാണിച്ച് തരാനാകുമെന്നും കനേറിയ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുതിർന്ന താരങ്ങൾക്ക് എന്നും വിശ്രമം, ലോകകപ്പിൽ സ്ഥാനം, യുവതാരങ്ങൾക്ക് ബൈലാറ്ററൽ മാത്രം