Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തിനെതിരെ വിമര്‍ശനം ശക്തം; പ്രതികരണവുമായി ഗാംഗുലി

പന്തിനെതിരെ വിമര്‍ശനം ശക്തം; പ്രതികരണവുമായി ഗാംഗുലി

മെര്‍ലിന്‍ സാമുവല്‍

കൊല്‍ക്കത്ത , ശനി, 21 സെപ്‌റ്റംബര്‍ 2019 (14:01 IST)
ശക്തമായ വിമര്‍ശനം നേരിടുന്ന യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. പന്തിന് കുറച്ച് സമയം കൂടി അനുവദിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുതല്‍ക്കൂട്ടാണ് അവന്‍.  അവസരങ്ങള്‍ നല്‍കിയാല്‍ ശൈലിക്കനുസരിച്ച് കളിക്കാന്‍ അദ്ദേഹത്തിനാകുമെന്നും ദാദ പറഞ്ഞു.

എക്‌സ് ഫാക്‌ടറുകളായ താരങ്ങളില്‍ ഒരാളാണ് പന്ത്. താരം മാച്ച് വിന്നറായി മാറുന്നത് കാണാന്‍ കാത്തിരിക്കണം. ആ നേട്ടത്തിലെത്താന്‍ ശൈലിക്കനുസരിച്ചുള്ള കളിയാണ് പന്ത് പുറത്തെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും പന്തും ഒരു പോലെ ആണെന്നും ഗാംഗുലി പറഞ്ഞു.

കോഹ്‌ലി, ധവാന്‍ എന്നിവര്‍ ബാറ്റ് ചെയ്യുന്നത് പ്രത്യേക രീതിയിലാണ്. പ്രതിരോധം, ആക്രമണം, സ്‌ടൈക്ക് കൈമാറല്‍ എന്നിവ സമന്വയിപ്പിച്ച് ബാറ്റ് വീശാന്‍ ഇവര്‍ക്കാകുന്നു. എന്നാല്‍, ഇവരില്‍ വ്യത്യസ്‌തരാണ് പന്തും പാണ്ഡ്യയും. മത്സരത്തിന്‍റെ ഗതി മാറ്റിയേക്കാവുന്ന വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ ഇവര്‍ക്കാകും. കാരണം ഇരുവരും എക്‌സ് ഫാക്‌ടറുകളാണെന്നും മുന്‍ നായകന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ മകൻ ഇനി ആ കഥ ഓർത്ത് അഭിമാനിക്കും’- ക്രിസ്റ്റ്യാനോയുടെ വിശപ്പടക്കാൻ സഹായിച്ച ആ മൂന്ന് പേരിൽ ഒരാൾ പറയുന്നു !