വെങ്കടേഷിനൊപ്പം റിഷി ധവാനും ടീമിലേക്ക്, ഹാർദിക്കിന്റെ വഴിയടയുന്നു?

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (18:41 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ടീമിലേക്ക് ഓൾറൗണ്ടർ റിഷി ധവാന് വിളി വന്നേക്കുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ടൂർണമെന്റിലെ മികച്ച പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ഹാർദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയമെടുക്കും എന്നതിനാൽ പകരമായി ഒരു ഓൾ റൗണ്ടർ താരത്തെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
 
വെങ്കിടേഷ് അയ്യരിനൊപ്പം റിഷി ധവാനും ടീമിലെത്തുന്നതോടെ ഹാർദിക്കിന്റെ മടങ്ങിവരവിനുള്ള സാധ്യതയെ അത് ബാധിക്കാൻ ഇടയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരത്തില്‍ നിന്ന് 76.33 ബാറ്റിങ് ശരാശരിയില്‍ 458 റണ്‍സും 17 വിക്കറ്റുകളും റിഷി ധവാൻ നേടിയിരുന്നു.
 
വെങ്കടേഷ് അയ്യര്‍ 6 മത്സരത്തില്‍ നിന്ന് 63.16 ശരാശരിയില്‍ 379 റണ്‍സും 9 വിക്കറ്റുമാണ് ടൂർണമെന്റിൽ നേടിയത്. 2016ൽ റിഷി ധാവാൻ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ പരിഗണന താരത്തിന് ലഭിച്ചിരുന്നില്ല. ഐപിഎല്ലിലും താരത്തെ പരിഗണിക്കാത്തത് താരത്തിന്റെ തിരിച്ചുവരവ് വൈകിപ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments