ഓസ്‌ട്രേലിയക്കായി അരങ്ങേറ്റ മത്സരത്തിൽ വിസ്‌മയം തീർത്ത് സ്കോട്ട് ബോളൻഡ്. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ മെൽബണിൽ ഇറങ്ങുമ്പോൾ ഓസീസിനായി ഒരൊറ്റ ഏകദിന മത്സരം മാത്രമാണ് താരം കളിച്ചിരുന്നത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ബോളൻഡ്.
144 വർഷത്തിനിടെയിൽ ഓസീസിനായി ടെസ്റ്റ് കളിക്കുന്ന ഓസ്ട്രേലിയൻ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കളിക്കാരനാണ് സ്കോട്ട് ബോളൻഡ്. തന്റെ 32ആം വയസിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 6 ഇംഗ്ലണ്ട് വിക്കറ്റുകൾ പിഴുതെറിയാൻ എടുത്തത് 21 പന്തുകൾ മാത്രം. ഇതോടെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കുറവ് റൺസ് വഴങ്ങി 5 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ബോളൻഡ് സ്വന്തമാക്കി.
നാലോവറിൽ വെറും 7 റൺസ് വഴങ്ങിയാണ് താരത്തിന്റെ പ്രകടനം. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ജോണി ബെയർ സ്റ്റോ,മാർക്ക് വുഡ് എന്നി താരങ്ങളടക്കം 6 പേരെയാണ് താരം പവലിയനിലേക്ക് അയച്ചത്. ഇതോടെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 68 റൺസിന് പുറത്താക്കാൻ ഓസീസിനായി. ആഷസ് പരമ്പരയും വിജയത്തോടെ ഓസീസ് സ്വന്തമാക്കി.