Webdunia - Bharat's app for daily news and videos

Install App

ഇരട്ട സെഞ്ച്വറി നേട്ടത്തിൽ യുവിയും ധവാനും നിരാശരായി, അവർ അത് തുറന്നു പറയുകയും ചെയ്തു

Webdunia
വ്യാഴം, 21 മെയ് 2020 (13:42 IST)
ഏകദിനത്തില്‍ താൻ ആദ്യം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ ശിഖർ ധവാനും യുവ്‌രാജ് സിങ്ങും അതിൽ പൂർണ സംതൃപ്തരായിരുന്നില്ല എന്ന് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് രോഹിത് ശർമ്മ. ഡ്രസ്സിങ് റൂമിൽ മടങ്ങിയീത്തിയപ്പോൾ ആ അതൃപ്തി അവർ തുറന്നുപറഞ്ഞു എന്നും രോഹിത് പറയുന്നു, അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ആദ്യ ഇരട്ട സെഞ്ച്വറി നേട്ടത്തെ കുറിച്ച് രോഹിത് മനസുതുറന്നത്.
 
'എന്റെ ഇരട്ട സെഞ്ച്വറി നേട്ടം ആഘോഷമാക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഡ്രസ്സിങ് റൂം. എന്നാല്‍ യുവരാജ് സിങ്ങും ശിഖര്‍ ധവാനും അതിൽ തൃപ്തരായിരുന്നില്ല. അവര്‍ക്ക് ചെറിയ നിരാശയുണ്ടായിരുന്നു. ഞാന്‍ ഒരു 10-15 റണ്‍സ് കൂടി നേടണമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ സെവാഗിന്റെ റെക്കോര്‍ഡ് ഞാന്‍ മറികടക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം, ഇത് മികച്ച അവസരമാണ് എന്നു, അത് മുതലെടുക്കണം എന്നും യുവ്‌രാജ് സിങ് എന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. 
 
ആദ്യ ഇരട്ട സെഞ്ചറി നേടിയത് ധോണിയുടെ നിർദേശങ്ങൾ അവഗണിച്ച് കളിച്ചാണ് എന്നും രോഹിത് പറഞ്ഞിരുന്നു. നിലയുറപ്പിച്ചു കഴിഞ്ഞിരുന്നതിനാൽ അവസാന ഓവര്‍ വരെ നില്‍ക്കാന്‍ വേണ്ടി സിംഗിള്‍ എടുത്ത് കളിക്കാനാണ് ധോണി എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ച്‌ കളിക്കണം എന്ന് ഞാന്‍ ധോനിയോട് പറഞ്ഞു. രോഹിത് ഓർത്തെടുത്തു.
 
ആദ്യ ഇരട്ട സെഞ്ച്വറി നേടി ഒരു വർഷം പിന്നീടുന്നതിന് മുൻപ് തന്നെ താരം വീണ്ടും 264 റൺസ് നേടി. പിന്നീട് 2017ലും ഇരട്ട ശതകം നേടിയതോടെ റെക്കോർഡുകൾ രോഹിത് സ്വന്തം പെരിൽ കുറിച്ചു. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചറികൾ നേടിയ രോഹിത് ശർമയാണ് ഇപ്പോൾ ഏറ്റവുമധികം ഇരട്ട സെഞ്ച്വറികൾ നേടിയ താരം

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments