Webdunia - Bharat's app for daily news and videos

Install App

കിരീടനേട്ടത്തിൽ സന്തോഷമുണ്ട്, പക്ഷേ ആ വിഷമം ബാക്കി: മറച്ചുവയ്ക്കാതെ രോഹിത്

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (12:04 IST)
ഡല്‍ഹിയെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന്റെ ആഞ്ചാം കിരീടവും തന്റെ ആറാം ഐ‌പിഎൽ കിരീടവും ഉയർത്തി ഐപിഎൽ ചരിത്രത്തിൽ തന്നെ അപൂർവതകളൂടെ നായകനായി നിൽക്കുകയാണ് രോഹിത് ശർമ്മ. ഐപിഎൽ കിരീടം സ്വന്തമാക്കിയ സന്തോഷത്തിലും.വാങ്കഡെയിൽ കളിയ്ക്കാനാവാത്തതിന്റെയും ആരാധകരെ കാണാൻ കഴിയാത്തതിന്റെയും വിഷമം രോഹിത് മറച്ചുവച്ചില്ല.   
നിര്‍ഭാഗ്യം കാരണം കാണികൾക്ക് മുന്നിൽ കിരീടം ഉയർത്താനായില്ല. വാങ്കഡെയില്‍ കളിക്കുന്നത് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം അവിടേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സൂര്യകുമാർ യാദവ് റണ്ണൗട്ടായതിൽ എനിയ്ക്ക് സങ്കടമുണ്ട്. അതും അത്ര മികച്ച ഫോമിൽ നിൽക്കുമ്പോൾ, എന്റെ വിക്കറ്റ് ഞാൻ അവനുവേണ്ടി ത്യജിയ്ക്കണമായിരുന്നു. 
 
കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇത്തവണത്തെ സീസണിനായി ഇറങ്ങിയത്. സഹ താരങ്ങൾക്ക് പിന്നാലെ വടിയുമായി ഓടുന്ന ഒരു നായകനല്ല ഞാൻ. ആത്മവിശ്വാസം നൽകി വേണം അവരെ മുന്നോട്ടുകൊണ്ടുപോകാൻ. അവിടെ ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ് പ്രധാനം. കളിയിൽ ആദ്യ പന്ത് മുതൽ ഞങ്ങൾക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ടീമിനായി പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേർ ഈ കിരീടത്തിന്റെ ക്രഡിറ്റ് അർഹിയ്ക്കുന്നുണ്ട്. രോഹിത് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

2 മത്സരങ്ങൾ കൊണ്ട് ആരെയും വിലയിരുത്തരുത്, പന്ത് കഠിനാധ്വാനി, അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുമെന്ന് രോഹിത് ശർമ

കുൽദീപും അക്ഷറും ഉള്ളപ്പോൾ എന്തുകൊണ്ട് തനുഷ് കൊട്ടിയൻ ?, കാരണം വ്യക്തമാക്കി രോഹിത് ശർമ

മുഖം രക്ഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം, മനു ഭാക്കറിനെ ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തേക്കും

ഷമി വരുമെന്ന് കരുതി ആരും മനക്കോട്ട കെട്ടണ്ട; സ്റ്റാര്‍ പേസര്‍ ഓസ്‌ട്രേലിയയിലേക്ക് ഇല്ല !

വിനോദ് കാംബ്ലി ആശുപത്രിയില്‍; അല്‍പ്പം ഗുരുതരമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments