"വ്യക്തിയല്ല ടീമാണ് പ്രധാനം", രോഹിത്തിനൊപ്പമുള്ള റണ്ണൗട്ടിനെ പറ്റി സൂര്യകുമാർ

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (11:55 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും സങ്കടകരമായ കാഴ്‌ച്ചയായിരുന്നു സീസണിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന സൂര്യകുമാർ യാദവിന്റെ റണ്ണൗട്ട്. യഥാർത്ഥത്തിൽ മികച്ച രീതിയിൽ കളിക്കുകയായിരുന്ന മുംബൈ നായകന് വേണ്ടി തന്റെ വിക്കറ്റ് തന്നെ ദാനം ചെയ്യുകയായിരുന്നു സൂര്യ. പതിനൊന്നാം ഓവറിലെ അവസാന പന്തിലാണ് ഇല്ലാത്ത റൺസിനായി രോഹിത് ക്രീസ് വിട്ടോടിയത്. ക്രീസ് വിടുമ്പോൾ സൂര്യകുമാർ വിലക്കിയെങ്കിലും രോഹിത് പിച്ചിന്റെ പാതിയിലധികം പിന്നിട്ടിരുന്നു.
 
എന്നാൽ രോഹിത് റണ്ണൗട്ടാവുമെന്ന ഘട്ടം വന്നപ്പോൾ സൂര്യകുമാർ ക്രീസ് വിട്ടിറങ്ങി തന്റെ വിക്കറ്റ് ബലി നൽകുകയായിരുന്നു. ഒട്ടും നിരാശയില്ലാതെ ടീമിന് വേണ്ടിയാണ് താൻ ഇത് ചെയ്‌തതെന്ന നിലയിലാണ് സൂര്യ ക്രീസ് വിട്ടത്. ആ സമയത്ത് രോഹിത് ശർമയുടെ സാന്നിധ്യമായിരുന്നു ടീമിന് അത്യാവശ്യം. അതാണ് ക്രീസ് വിടാൻ എന്നെ പ്രേരിപ്പിച്ചത്. വ്യക്തിയല്ല ടീമാണ് പ്രധാനം. മത്സരശേഷം സൂര്യകുമാർ പറഞ്ഞു.
 
അതേസമയം സൂര്യയുടെ പ്രവർത്തിയെ കമന്റേറ്റർമാർ പ്രശംസിച്ചു. ഡഗൗട്ടിലേക്ക് താരം മടങ്ങുമ്പോൾ കയ്യടിയോടെയാണ് സഹതാരങ്ങൾ സൂര്യയെ വരവേറ്റത്. രോഹിത്താകട്ടെ 51 പന്തിൽ 68 റൺസുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്കാളിയായി. മുംബൈ ഇന്ത്യ്അൻസിന്റെ അഞ്ചാം ഐപിഎൽ കിരീടവും തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടവുമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments