Webdunia - Bharat's app for daily news and videos

Install App

രോഹിത്തിനെയും കോലിയെയും മാറ്റിനിർത്താനാവില്ല, അവരാണ് ടീമിന്റെ നട്ടെല്ല്: പോണ്ടിങ്

Webdunia
വെള്ളി, 19 നവം‌ബര്‍ 2021 (20:57 IST)
ടി20 ലോകകപ്പിൽ ഇത്തവണ ടൂർണമന്റ് ഫേവറേറ്റുകളായി എത്തിയെങ്കിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ടൂർണമെന്റിലെ മോശം പ്രകടനത്തെ തുടർന്ന് ടീമിലെ സീനിയർ ‌താരങ്ങൾക്കെതിരെ വിമർശനം ശക്തമായിരുന്നു.
 
പ്രധാനമായും വിരാട് കോലിയേയും കെ എല്‍ രാഹുലിനെയും രോഹിത് ശര്‍മയേയുമാണ് ആരാധകര്‍ ലക്ഷ്യം വെച്ചത്. സീനിയര്‍ താരങ്ങളെന്ന നിലയിൽ ഇവർ നിരാശപ്പെടുത്തിയെന്നും യുവതാരങ്ങളായ റുതുരാജ് ഗെയ്‌ക്ക്‌വാദ്,ദേവ്‌ദത്ത് പടിക്കൽ എന്നിവരെ പോലുള്ളവരെ ടീം വളർത്തികൊണ്ടുവരണമെന്നുമാണ് ആരാധകരുടെ ആവശ്യം.
 
എന്നാൽ സീനിയർ താരങ്ങളായ വിരാട് കോലി,രോഹിത് ശർമ എന്നിവരാണ് ഇന്ത്യയുടെ നെടുന്തൂണുകളെന്ന് അഭിപ്രായ‌പ്പെട്ടിരിക്കുകയാണ് മുൻ ഓസീസ് നായകനായ റിക്കി പോണ്ടിങ്. രോഹിത്തിനെയും കോലിയേയും മാറ്റി നിര്‍ത്തിക്കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കാനാവില്ലെന്നുമാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ നട്ടെല്ല് ഇപ്പോളും ഈ താരങ്ങളാണെന്നും യുവതാരങ്ങൾക്കായി ഇവരെ മാറ്റാൻ സാധിക്കില്ലെന്നുമാണ് പോണ്ടിങ് പറയുന്നത്.
 
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും മികച്ച റെക്കോഡുകളുള്ള ഈ താരങ്ങളെ മാറ്റാനാവില്ല.ലോകകപ്പിന് മുൻപ് തുടർച്ചയായ മത്സരങ്ങളും ബയോ ബബിളിൽ തുടർച്ചയായി കഴിഞ്ഞ‌തുമാണ് ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

അടുത്ത ലേഖനം
Show comments