ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍ കൂടി‍; പിന്നിലായത് സാക്ഷാല്‍ സച്ചിനും ധോണിയും !

ഏകദിനത്തില്‍ രോഹിത് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു; സച്ചിനെയും ധോണിയേയും പിന്നിലാക്കി

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (10:47 IST)
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍. ഏകദിന ക്രിക്കറ്റില്‍ ആറായിരം റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമായി രോഹിത്. ഏറ്റവും വേഗത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി.
 
162 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. ഈ നേട്ടത്തോടെ രാഹുല്‍ ദ്രാവിഡിനെയും (171) സച്ചിനെയും (170) ധോണിയേയും (167) രോഹിത് പിന്നിലാക്കുകയും ചെയ്തു. വിരാട് കോഹ് ലി (136), സൗരവ് ഗാംഗുലി (147) എന്നിവര്‍ മാത്രമാണ് രോഹിതിനേക്കാള്‍ വേഗത്തില്‍ 6,000 റണ്‍സ് തികച്ച മറ്റ് താരങ്ങള്‍. ഇന്ത്യന്‍ മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരമായും രോഹിത് മാറി. 
 
നാല്‍പ്പത്തിമൂന്ന് മത്സരത്തില്‍ നിന്നായി നാല്‍പ്പത്തിരണ്ടാമത്തെ ഇന്നിംഗ്‌സിലാണ് രോഹിത് സ്വന്തം മണ്ണില്‍ ഈ നേട്ടം കൈവരച്ചത്. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലി (46), മുന്‍ നായകന്ന് ഗാംഗുലി (45) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്. മത്സരത്തില്‍ 109 പന്തില്‍ 125 റണ്‍സെടുത്തായിരുന്നു രോഹിത് പുറത്തായത്. 11 ഫോറുകളും അഞ്ച് സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കടിച്ചുതൂങ്ങില്ല, നിർത്താൻ സമയമായാൽ വൈകിപ്പിക്കില്ല, വിരമിക്കൽ പദ്ധതികളെ പറ്റി കെ എൽ രാഹുൽ

ഞങ്ങൾ ആഗ്രഹിച്ച രീതിയിലുള്ള വരവല്ല, പക്ഷേ.. ബംഗ്ലാദേശിന്റെ പുറത്താകലിൽ പ്രതികരിച്ച് സ്കോട്ട്ലൻഡ്

ലോകകപ്പ് മുന്നിൽ, അവസാന വട്ട അഴിച്ചുപണിയുമായി ന്യൂസിലൻഡ്, വെടിക്കട്ട് താരം ടീമിനൊപ്പം ചേർന്നു

ഫെർമിൻ ലോപ്പസ് ബാഴ്സലോണയിൽ 'തുടരും'. കരാർ 2031 വരെ നീട്ടി

വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി പിറന്നു, സ്‌കിവര്‍ ബ്രണ്ടിന്റെ ചിറകിലേറി മുംബൈയ്ക്ക് നിര്‍ണായക വിജയം

അടുത്ത ലേഖനം
Show comments