Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയത് ദക്ഷിണാഫ്രിക്കയിലെ സാഹചര്യം: രോഹിത് ശർമ

Rohit sharma
, ചൊവ്വ, 26 ഡിസം‌ബര്‍ 2023 (13:12 IST)
ഒരു ബാറ്റര്‍ എന്ന നിലയില്‍ ഏറ്റവും പ്രയാസമേറിയ കാര്യമാണ് ദക്ഷിണാഫ്രിക്കയില്‍ ബാറ്റ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ദക്ഷിണാഫ്രിക്കയില്‍ റണ്‍സ് കണ്ടെത്തുക എന്നത് വെല്ലുവിളിയുള്ള കാര്യമാണെന്നും എന്നാല്‍ ആ വെല്ലുവിളി നേരിടാന്‍ താന്‍ തയ്യാറാണെന്നും രോഹിത് പറഞ്ഞു.
 
അതേസമയം മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളില്‍ നിന്നുമുള്ള ഫീഡ്ബാക്ക് സഹായിക്കുമെന്ന് കരുതുന്നതായി രോഹിത് പറഞ്ഞു. മികച്ച ബൗണ്‍സും ലാറ്ററല്‍ മൂവ്‌മെന്റും കാരണം ബൗളര്‍മാര്‍ക്കായിരിക്കും ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ മേല്‍ക്കൈയുണ്ടാകുകയെന്നും രോഹിത് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തോട് കൂറില്ല, ഉള്ളത് പണത്തിനോടുള്ള ആർത്തി മാത്രം, 3 താരങ്ങളെ ഐപിഎല്ലിൽ നിന്നും കളിക്കുന്നതിൽ നിന്നും വിലക്കി അഫ്ഗാൻ ബോർഡ്