Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗംഭീറിന്റേയും ദ്രാവിഡിന്റേയും വ്യത്യസ്ത രീതികളാണ്: രോഹിത് ശര്‍മ

ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുക എന്നതാണ് പ്രധാനം. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഇതുവരെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല

Rohit Sharma

രേണുക വേണു

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (09:05 IST)
Rohit Sharma

പരിശീലകരും താരങ്ങളും തമ്മില്‍ പരസ്പരം മനസിലാക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഭീറുമായി തനിക്ക് വളരെ അടുപ്പമുണ്ടെന്നും പുതിയ കോച്ചിങ് ടീമും താരങ്ങളും തമ്മില്‍ വളരെ നന്നായി മനസിലാക്കിയിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. 
 
' കോച്ചിങ് സ്റ്റാഫിലെ അംഗങ്ങളെല്ലാം പുതിയവര്‍ ആയിരിക്കാം. പക്ഷേ ഗൗതം ഗംഭീറിനേയും അഭിഷേക് നായരേയും എനിക്ക് നന്നായി അറിയാം. ബൗളിങ് പരിശീലകന്‍ മോണ്‍ മോര്‍ക്കലുമായി ഞാന്‍ കളിച്ചിട്ടുമുണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ ഒരു ശൈലിയുണ്ട്. മുന്‍ പരിശീലകരായ രാഹുല്‍ ദ്രാവിഡിനും വിക്രം റാത്തോറിനും ഒരു ശൈലി, ഗംഭീറിനും സഹ പരിശീലകര്‍ക്കും മറ്റൊരു ശൈലിയും ആയിരിക്കാം,' രോഹിത് പറഞ്ഞു. 
 
' ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുക എന്നതാണ് പ്രധാനം. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഇതുവരെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ ഞങ്ങള്‍ തമ്മില്‍ പരസ്പരം നന്നായി മനസിലാക്കിയിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ മത്സരങ്ങളും ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്,' രോഹിത് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KCL 2024 Final: കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ഇന്ന്; കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും കൊല്ലം സെയിലേഴ്‌സും ഏറ്റുമുട്ടും