Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലിപ്പ് അടക്കാനായില്ല, കാര്‍ത്തിക്കിന്റെ കൊങ്ങയ്ക്ക് പിടിച്ച് രോഹിത് ശര്‍മ; കാരണം ഇതാണ് (വീഡിയോ)

ഉമേഷ് യാദവ് എറിഞ്ഞ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ആ സമയത്ത് ഓസീസ് 123-3 എന്ന നിലയിലായിരുന്നു

Rohit Sharma angry to Dinesh Karthik
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (08:34 IST)
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സഹതാരം ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തില്‍ പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കലിപ്പ് അടക്കാനാകാതെ സമനില തെറ്റിയാണ് രോഹിത് ഇങ്ങനെ ചെയ്തത്. ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. 
 
ഉമേഷ് യാദവ് എറിഞ്ഞ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ആ സമയത്ത് ഓസീസ് 123-3 എന്ന നിലയിലായിരുന്നു. അപകടകാരിയായ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ക്രീസില്‍. ഉമേഷ് യാദവ് എറിഞ്ഞ പന്ത് മാക്‌സ്വെല്ലിന്റെ ബാറ്റില്‍ ഉരസി കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലേക്ക് ! ഉമേഷ് യാദവ് വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. പന്ത് ബാറ്റില്‍ ഉരസിയതായി അംപയര്‍ക്ക് തോന്നിയില്ല. ഡിആര്‍എസ് എടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായിരുന്നു. എന്നാല്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യാനോ ഡിആര്‍എസ് എടുക്കാനോ കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് യാതൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. 
ഒടുവില്‍ രോഹിത് ഡിആര്‍എസ് എടുത്തു. ഈ സമയത്താണ് രോഹിത് ദേഷ്യത്തോടെ കാര്‍ത്തിക്കിന്റെ കഴുത്തില്‍ പിടിച്ചത്. ഡിആര്‍എസില്‍ അത് ഔട്ടാണെന്ന് വ്യക്തമാകുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ അനായാസം മറികടന്ന് ഓസ്‌ട്രേലിയ; ചെണ്ടകളായി ബൗളര്‍മാര്‍ !