Webdunia - Bharat's app for daily news and videos

Install App

'അത് വൈഡ് അല്ലേ? ഡിആര്‍എസ് താ'; അംപയറോട് കലിപ്പായി രോഹിത് ശര്‍മ (വീഡിയോ)

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:19 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ അംപയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വൈഡ് അനുവദിക്കാത്തതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. വൈഡ് അനുവദിക്കാത്ത അംപയറോട് ഡിആര്‍എസ് ആവശ്യപ്പെടാനും രോഹിത് മടി കാണിച്ചില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ നാലാം പന്തിലാണ് സംഭവം. വെയ്ന്‍ പാര്‍നല്‍ എറിഞ്ഞ പന്ത് ലെഗ് സൈഡിലൂടെ കടന്നുപോയി. ഓണ്‍ ഫീല്‍ഡ് അംപയര്‍ വിരേന്ദര്‍ ശര്‍മയോട് രോഹിത് ശര്‍മ വൈഡിനായി അപ്പീല്‍ ചെയ്തു. അത് വൈഡ് അല്ലേ എന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. വൈഡ് അനുവദിക്കാതെ വന്നതോടെ രോഹിത് അസ്വസ്ഥനായി. അത് വൈഡ് തന്നെയാണെന്ന് രോഹിത് ഉറപ്പിച്ചു. ഡിആര്‍എസ് വേണമെന്ന് രോഹിത് ആക്ഷന്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

അടുത്ത ലേഖനം
Show comments