Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs South Africa 2nd T20 Score card: രാഹുലിന്റെ അടി, സൂര്യയുടെ അടി, കോലിയുടെ അടി, എല്ലാറ്റിനും കൂടി മില്ലറിന്റെ തിരിച്ചടി; കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതി വീണ് ദക്ഷിണാഫ്രിക്ക

തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ഇന്ത്യയുടെ പദ്ധതി

India vs South Africa 2nd T20 Score card: രാഹുലിന്റെ അടി, സൂര്യയുടെ അടി, കോലിയുടെ അടി, എല്ലാറ്റിനും കൂടി മില്ലറിന്റെ തിരിച്ചടി; കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതി വീണ് ദക്ഷിണാഫ്രിക്ക
, ഞായര്‍, 2 ഒക്‌ടോബര്‍ 2022 (20:31 IST)
India vs South Africa 2nd T20 Score card: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 237 പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. 16 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. അവസാന ടി 20 കൂടി ജയിച്ച് പരമ്പര തൂത്തൂവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 
 
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 47/3 എന്ന നിലയില്‍ പതറിയതാണ്. പിന്നീട് ഡേവിഡ് മില്ലര്‍ വിശ്വരൂപം പൂണ്ടപ്പോള്‍ ഇന്ത്യ വിറച്ചു. ഡേവിഡ് മില്ലര്‍ വെറും 47 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്വിന്റണ്‍ ഡി കോക്ക് 48 പന്തില്‍ 69 റണ്‍സ് നേടി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ദീപക് ചഹറിന് മാത്രമാണ് അടി കിട്ടാതിരുന്നത്. മറ്റ് ബൗളര്‍മാരെല്ലാം കണക്കിനു തല്ല് വാങ്ങി. 
 
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു ഇന്ത്യയുടെ പദ്ധതി. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടോപ് സ്‌കോററായി. വെറും 22 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 61 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. വിരാട് കോലി 28 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
കെ.എല്‍.രാഹുല്‍ 28 പന്തില്‍ 57 റണ്‍സ് നേടി. അഞ്ച് ഫോറും നാല് സിക്സും അടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്സ്. രോഹിത് ശര്‍മ 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്ക് വെറും ഏഴ് പന്തില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 17 റണ്‍സുമായി പുറത്താകാതെ നിന്നു.  
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീസണിൽ ഗോൾ കണ്ടെത്താനാകുന്നില്ല, ഒപ്പം കടുത്ത നിരാശ: സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ