Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളൊക്കെ അസ്തമിക്കുന്നു?

ഇനി ടീമിൽ അവശേഷിക്കുന്നത് വെറും അഞ്ച് വിദേശ താരങ്ങൾ

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളൊക്കെ അസ്തമിക്കുന്നു?
, ബുധന്‍, 14 മാര്‍ച്ച് 2018 (12:24 IST)
സുപ്പർകപ്പ് തുടങ്ങാനിരിക്കെ ബ്ലാസ്ടേഴ്സിന് കനത്ത തിരിച്ചടിയായി വിദേശ താരങ്ങളുടെ വൻ കൊഴിഞ്ഞുപോക്ക്. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് അഞ്ച് വിദേശതാരങ്ങൾ മത്രമാവും ടിമിനൊപ്പം ഊണ്ടാവുക. ഇത് ടീമിനെ വലിയ രീതിയിൽ ബാധികും. ഒരേസമയം അഞ്ച് വിദേശ താരങ്ങളെയാണ് മത്സരത്തിൽ ഗ്രൗണ്ടിലിറക്കാനാവുക.  എന്നാൽ ഈ ആനുകൂല്യം ഇനി ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താനായെന്നു വരില്ല. 
 
കോച്ച് ഡേവിഡ് ജയിംസിനെ രൂക്ഷമായി വിമര്‍ശിച്ച് ആദ്യമായി ടീം വിട്ടത് ബ്ലാസ്റ്റേഴ്സിലെ സൂപ്പർ താരം ദിമിറ്റര്‍ ബെര്‍ബറ്റോവ് ആയിരുന്നു. ഉഗാണ്ടന്‍ താരമായ കെസിറോണ്‍ കിസീറ്റോ പരിക്കിനെ തുടർന്നും പിൻവാങ്ങി. താരത്തിനു നിലവിൽ സ്‌പെയിനില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിൽ നിന്നുമെല്ലാം ക്ഷണം ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ കിസീറ്റോ ഇനി മടങ്ങിയെത്തിയേക്കില്ല.
 
ഐസ്‌ലന്‍ഡിലെ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങൾ തുടങ്ങുന്നതോടെ ഏപ്രിൽ അവസാനം സ്ജാര്‍നന്‍ എഫ് സി താരമായ ഗുഡ്‌ജോണും ടീമിനോട് വിട പറയും. മലയാളിയുടെ പ്രിയപ്പെട്ട ഹ്യൂമേട്ടനാകട്ടെ, പരിക്കിന്റെ പിടിയിയിലായതിനാൽ സൂപ്പര്‍കപ്പില്‍ കളിക്കുമോയെന്ന സംശയത്തിലാണ്.
 
കറേജ് പെക്കുസൺ, വെസ് ബ്രൗൺ, പോള്‍ റച്ചുബ്ക്ക, നെമാഞ്ച ലാകിച്ച് പെസിച്ച്, വിക്ടര്‍ പുള്‍ഗ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ അവശേഷിക്കുന്ന വിദേശ താരങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെറീനയെ മലര്‍ത്തിയടിച്ച് വീനസ്; 4 വര്‍ഷത്തിനു ശേഷമാദ്യം