Select Your Language

Notifications

webdunia
webdunia
webdunia
webdunia

സങ്കടം സഹിക്കാനായില്ല; പൊട്ടിക്കരഞ്ഞ് രോഹിത് ശര്‍മ, ആശ്വസിപ്പിച്ച് രാഹുല്‍ ദ്രാവിഡ് (വീഡിയോ)

നായകന്‍ രോഹിത് ശര്‍മ മത്സരശേഷം കരയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്

Rohit Sharma crying after Semi Final lose
, വെള്ളി, 11 നവം‌ബര്‍ 2022 (09:44 IST)
ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമാണ് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്. പത്ത് വിക്കറ്റിനാണ് ഇന്ത്യ മത്സരത്തില്‍ തോറ്റത്. തോല്‍വിയുടെ ആഘാതത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഏറെ നിരാശരായാണ് കാണപ്പെട്ടത്. 
 
നായകന്‍ രോഹിത് ശര്‍മ മത്സരശേഷം കരയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡഗ്ഔട്ടില്‍ എത്തിയ രോഹിത് കണ്ണുതുടയ്ക്കുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. 
പിന്നീട് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രോഹിത്തിന്റെ അടുത്തുവന്ന് ചെവിയില്‍ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ലോകകപ്പിലെ തോല്‍വിക്കൊപ്പം ടൂര്‍ണമെന്റിലെ തന്റെ മോശം ഫോമും രോഹിത്തിനെ നിരാശനാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശര്‍മ തെറിക്കും; ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനാകാന്‍ സാധ്യത