Select Your Language

Notifications

webdunia
webdunia
webdunia
webdunia

നന്നായി ബാറ്റ് ചെയ്യാൻ ഇന്ത്യയ്ക്കായി, അവസരത്തിനൊത്ത് ഉയരാൻ ബൗളർമാർക്കായില്ല: തോൽവിയുടെ കാരണം വിശദീകരിച്ച് രോഹിത് ശർമ

നന്നായി ബാറ്റ് ചെയ്യാൻ ഇന്ത്യയ്ക്കായി, അവസരത്തിനൊത്ത് ഉയരാൻ ബൗളർമാർക്കായില്ല: തോൽവിയുടെ കാരണം വിശദീകരിച്ച് രോഹിത് ശർമ
, വ്യാഴം, 10 നവം‌ബര്‍ 2022 (18:16 IST)
ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയിൽ പഴി ബൗളർമാരുടെ മേലിട്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ. അഡലെയ്ഡിൽ നടന്ന സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇതിന് പിന്നാലെയാണ് രോഹിത് തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കിയത്.
 
കാര്യങ്ങൾ ഈ രീതിയിൽ ആയതിൽ വലിയ നിരാശയുണ്ട്. ടീമിന് നന്നായി ബാറ്റ് ചെയ്ത് മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചു. എന്നാൽ ബൗളർമാർക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. ഒരു ടീം 16 ഓവറിൽ 169 റൺസ് നേടേണ്ടിയിരുന്ന വിക്കറ്റായിരുന്നില്ല ഇത്. ബൗളിങ്ങിൽ നമ്മൾ പരാജയെപ്പെട്ടുപോയി. നോക്കൗട്ട് മത്സരങ്ങളിൽ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പോലെയാകും മത്സരഫലം. ടീമിലുള്ള എല്ലാവർക്കും സമ്മർദ്ദത്തെ അതിജീവിക്കാൻ അറിയാം എന്നാൽ ബൗളർമാർ തുടക്കം മുതൽ പതറിപോയി.
 
വിജയത്തിൻ്റെ ക്രഡിറ്റ് പൂർണമായും ഇംഗ്ലണ്ട് ഓപ്പണർമാർക്ക് അവകാശപ്പെട്ടതാണ്. അവർ മികച്ച രീതിയിൽ കളിച്ചു. ആദ്യ ഓവർ മുതൽ സ്വിംഗ് കണ്ടെത്താൻ സാധിച്ചെങ്കിലും അത് കൃത്യമായി മുതലാക്കാൻ ബൗളർമാർക്കായില്ല. മത്സരശേഷം രോഹിത് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് ബാബറും റിസ്‌വാനും, ഇന്ന് ബട്ട്‌ലറും ഹെയ്ൽസും: ഇന്ത്യയ്ക്ക് ലോകകപ്പ് ചരിത്രത്തിലെ തന്നെ വലിയ നാണക്കേട്