ടി20 നായകസ്ഥാനം മാത്രമായി ഏറ്റെടുക്കാനാവില്ലെന്നും ഏകദിന ടീമിന്റെ ചുമതല കൂടി നൽകിയെങ്കിൽ മാത്രമെ ക്യാപ്‌റ്റൻ സ്ഥാനത്തേയ്ക്കുള്ളുവെന്നും രോഹിത് ശർമ സെലക്‌ടർമാരോട് നിബന്ധന വെച്ചിരുന്നതായി റിപ്പോർട്ട്.
ബുധനാഴ്ച രാത്രിയായിരുന്നു ഏകദിന ടീമിന്റെ പുതിയ നായകനായി രോഹിത് ശര്‍മയെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തതായി ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിയാനായി കോലിക്ക് 48 മണിക്കൂര്‍ അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വഴങ്ങാതിരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ആരാധകർ ബിസിസിഐക്കെതിരെ രംഗത്തെത്തിയിരുന്നു ഈ സാഹചര്യത്തിലാണ് രോഹിത്തിന്റെ നിലപാടും പുറത്തുവരുന്നത്..
അതേസമയം രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും വൈറ്റ് ബോൾ ഫാർമാറ്റുകളിൽ രണ്ട് ക്യാപ്‌റ്റന്മാർ ഉണ്ടാകുന്നതിൽ സെലക്ടർമാർക്ക് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും ബിസിസിഐ പ്രസിഡന്റായ ഗാംഗുലി പറഞ്ഞു.