Webdunia - Bharat's app for daily news and videos

Install App

നല്ല രീതിയിൽ പോകുന്ന സൂര്യകുമാറിൻ്റെ കരിയർ രോഹിത്ത് ഇല്ലാതാക്കും: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (13:00 IST)
പുതിയ ടി20 നായകനായ രോഹിത് ശർമയുടെ നേതൃത്വത്തിന് കീഴെ തുടർച്ചയായ പരമ്പര വിജയങ്ങളാണ് ഇന്ത്യ ടി20 ക്രിക്കറ്റിൽ നേടുന്നത്. തുടർച്ചയായ പരമ്പര വിജയങ്ങൾക്ക് ശേഷം വിൻഡീസുമായുള്ള ടി20 പരമ്പരയിലാണ് നിലവിൽ ടീം ഇന്ത്യ. തുടരെ പരമ്പര വിജയങ്ങൾ ടീം നേടുന്നുവെങ്കിലും ഓപ്പണിങ്ങിലും മധ്യനിരയിലും ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
 
കഴിഞ്ഞ സീരീസിൽ രോഹിത്തിനൊപ്പം റിഷഭ് പന്തായിരുന്നു ഓപ്പണിങ് ഇറങ്ങിയിരുന്നതെങ്കിൽ ഇത്തവണ അത് ടീമിൻ്റെ വിശ്വസ്തനായ സൂര്യകുമാറാണ്. എന്നാൽ വിൻഡീസിനെതിരെ രണ്ട് കളികളിലും ഓപ്പണർ എന്ന റോളിൽ തിളങ്ങാൻ സൂര്യയ്ക്കായില്ല. ഇതോടെ രോഹിത്തിൻ്റെ തീരുമാനത്തെ വിമർശിച്ച് രംഹത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്.
 
നാലാം നമ്പറിൽ കഴിവ് തെളിയിച്ചതാരമാണ് സൂര്യയെന്നും അവനെ ഓപ്പണറാക്കി ആത്മവിശ്വാസം തകർക്കുകയാണ് രോഹിത് ശർമ ചെയ്യുന്നതെന്നും ശ്രീകാന്ത് വിമർശിച്ചു. ശ്രേയസ് അയ്യരെ ഒഴിവാക്കി ഇഷാൻ കിഷാനെ ഉൾപ്പെടുത്തി ഓപ്പണറാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഓപ്പണറാക്കി സൂര്യകുമാറിനെ നശിപ്പിക്കരുത്. ഒന്ന് രണ്ട് പരാജയങ്ങൾക്ക് ശേഷം അയാളുടെ ആത്മവിശ്വാസം ഇല്ലാതാവാനെ അത് ഉപകരിക്കു. ശ്രീകാന്ത് പറഞ്ഞു.
 
നേരത്ത് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫും സൂര്യകുമാറിനെ ഓപ്പണറാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു. അതിരൂക്ഷമായ വിമർശനമാണ് കൈഫ് നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments