Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ ബൗളര്‍ സിംഹങ്ങള്‍ വയറു നിറച്ചു അടിവാങ്ങി,ഇന്ത്യയെ പോലെ പവര്‍ പ്ലേയില്‍ തട്ടിമുട്ടി നില്‍ക്കാതെ ഇംഗ്ലണ്ട് ജയിക്കുവാനായി കളിച്ചു:സന്തോഷ് പണ്ഡിറ്റ്

നമ്മുടെ ബൗളര്‍ സിംഹങ്ങള്‍ വയറു നിറച്ചു അടിവാങ്ങി,ഇന്ത്യയെ പോലെ പവര്‍ പ്ലേയില്‍ തട്ടിമുട്ടി നില്‍ക്കാതെ ഇംഗ്ലണ്ട് ജയിക്കുവാനായി കളിച്ചു:സന്തോഷ് പണ്ഡിറ്റ്

കെ ആര്‍ അനൂപ്

, വ്യാഴം, 10 നവം‌ബര്‍ 2022 (17:11 IST)
ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലെ ഇന്ത്യന്‍ ടീമിന്റെ സെമിയിലെ ഇംഗ്ലണ്ട് നോടുള്ള തോല്‍വി ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി.മുന്‍കൂട്ടി എഴുതി ഉണ്ടാക്കിയ സ്‌ക്രിപ്റ്റ് പോലെ ഈ ടൂര്‍ണമെന്റ് തുടങ്ങിയത് മുതല്‍ എങ്ങനെ കളിക്കുന്നോ അതുപോലെ ഇന്ത്യ കളിച്ചെന്ന് സന്തോഷ് പണ്ഡിറ്റ്.കഴിഞ്ഞ ലോക കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായെന്നും ഈ തവണ ക്യാപ്റ്റന്‍ മാറിയപ്പോള്‍ സെമി വരെ എത്തിയെന്നും അതാണ് ആകെയുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്
 
പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
 
T20 World Cup സെമിയില്‍ ഇംഗ്ലണ്ടിനോടു 10 വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്തായി.
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു മുന്‍കൂട്ടി എഴുതി ഉണ്ടാക്കിയ സ്‌ക്രിപ്റ്റ് പോലെ ഈ tournament തുടങ്ങിയത് മുതല്‍ എങ്ങനെ കളിക്കുന്നോ അതുപോലെ കളിച്ചു..
 
തട്ടിമുട്ടി കളിക്കുന്ന 
Opener മാരില്‍ ഒരാള്‍ പതിവുപോലെ തുടക്കം തന്നെ പോകുന്നു. പിന്നെ കോഹ്ലി ജി വരും . പതിവുപോലെ 10 over തട്ടിമുട്ടി കളിച്ചു 60 റണ്‍സ് നേടും.(രോഹിത് ജി 28 പന്തില്‍ 27) പിന്നെ മറ്റെ opener out ആകുന്നു. സാധാരണ നാലാമനായി വരുന്ന സൂര്യ കുമാര്‍ യാദവ് ജി കഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് ഇന്ത്യയെ 160 ഒക്കെ എത്തിക്കും. ഇത്തവണ അദ്ദേഹത്തിന് വിചാരിച്ചത് പോലെ വലിയ റണ്‍സ് എടുക്കാനായില്ല.(14). പകരം ആ ജോലി ഈ tournament ല്‍ ആദ്യമായി ഫോമില്‍ എത്തിയ ഹാര്‍ധിക് പാണ്ഡ്യ ജി ആണ് ചെയ്തത് .വെറും 33 പന്തില്‍ 63 നേടി സൂര്യ ജിയെ പോലെ കളിച്ചു ഇന്ത്യയെ 168 ല്‍ എത്തിച്ചു. ഇതിനിടയില്‍ പതിവ് പോലെ 40 പന്തില്‍ 50 നേടി കോഹ്ലി ജി അവസാന ഓവറുകളില്‍ പുറത്താകുന്നു. പന്ത് ജി വരുന്നു, പോകുന്നു.. 
 
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ജയിക്കുവാനായി കളിച്ചു. Butler ജി, (80*)Hales ജിയും(86*) ചേര്‍ന്ന് വെടിക്കെട്ട് opening , century partnership ഉണ്ടാക്കി.(170*)... ഇന്ത്യയെ പോലെ powerplay യില് തട്ടിമുട്ടി നില്‍ക്കാതെ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പരത്തി.. ഒന്നിനും കൊള്ളാത്ത നമ്മുടെ ബൗളര്‍ സിംഹങ്ങള്‍ വയറു നിറച്ചു അടിവാങ്ങി തലതാഴ്ത്തി മടങ്ങി. 
 
ഇന്ത്യയുടെ അടുത്ത പരമ്പര Newzealand എതിരെ അവരുടെ നാട്ടിലാണ്. അതില്‍ സഞ്ജു ജി അടക്കം നിരവധി പുതുമുഖങ്ങള്‍ ഉള്ള ടീമാണ്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം കൊടുത്തിട്ടുണ്ട്. അതിനാല്‍ ആ പരമ്പരയില്‍ വ്യക്തിപരമായി എനിക്ക് പ്രതീക്ഷയുണ്ട്. പിന്നെ ബംഗ്ലാദേശ്‌നു എതിരായി ഇന്ത്യയില്‍ വെച്ച് നടക്കുന്ന കളികളികളില്‍ എല്ലാ സീനിയര്‍ താരങ്ങളും വീണ്ടും ഇറങ്ങും. ബംഗ്ലാദേശ് ആണല്ലോ, പലരും century ഒക്കെ അടിച്ചു ടീമിലെ സ്ഥാനം നിലനിര്‍ത്തും എന്നു കരുതാം.
 
(വാല്‍ കഷ്ണം.. കഴിഞ്ഞ T20 ലോക കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഈ തവണ ക്യാപ്റ്റന്‍ മാറിയപ്പോള്‍ സെമി വരെ എത്തി. അതാണ് ആകെയുള്ള വ്യത്യാസം. 
 
എന്നാല് വലിയൊരു strike rate ഇല്ലെങ്കിലും സ്ഥിരതയോടെ കളിച്ചു കോഹ്ലി ജി ടീമിലെ സ്ഥാനം നിലനിര്‍ത്തി.. രണ്ടു ഫിഫ്റ്റി നേടി KL രാഹുല്‍ ജി ടീമിലെ സ്ഥാനം നിലനിര്‍ത്തി.. അവസാന കളിയില്‍ ഫോമില്‍ എത്തിയ ഹാര്‍തിക് ജിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും .ക്യാപ്റ്റന്‍ ആയതിനാല്‍ മോശം ഫോമില്‍ തുടരുമ്പോഴും രോഹിത് ജി സ്ഥാനം നിലനിര്‍ത്തും. ഇന്ത്യ തോറ്റു.. അത്ര തന്നെ..)
 
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീരിയൽ താരം ഗൗരി കൃഷ്ണൻ വിവാഹിതയാകുന്നു, വിവാഹതീയതിയും വസ്ത്രവും പങ്കുവെച്ച് താരം