Rohit Sharma: അവസാന 13 ഇന്നിങ്‌സുകളില്‍ ഒന്‍പത് തവണ രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിനു ടെസ്റ്റ് ടീമില്‍ തുടരാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്?
ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന രോഹിത് എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റായി മാറിയെന്നും ആരാധകര്‍ പരിഹസിക്കുന്നു
Rohit Sharma: മോശം ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനം രൂക്ഷം. രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ആറ് റണ്‍സെടുത്ത് പുറത്തായതിനു പിന്നാലെയാണ് ആരാധകരുടെ പ്രതികരണം.
രോഹിത്തിന്റെ അവസാന 13 ടെസ്റ്റ് ഇന്നിങ്‌സുകള്‍ ഇങ്ങനെ: 6, 3, 18, 11, 8, 0, 2, 52, 23, 8, 6, 3, 6
അവസാന 13 ഇന്നിങ്‌സുകളില്‍ ഒന്‍പത് തവണ രണ്ടക്കം കാണാതെ പുറത്തായി. ഒരേയൊരു അര്‍ധ സെഞ്ചുറി മാത്രം ! ഈ കാലയളവില്‍ വെറും 11.23 മാത്രമാണ് ബാറ്റിങ് ശരാശരി.
ബാറ്റിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന രോഹിത് എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റായി മാറിയെന്നും ആരാധകര്‍ പരിഹസിക്കുന്നു. അലസമായാണ് രോഹിത് പലപ്പോഴും വിക്കറ്റ് വലിച്ചെറിയുന്നതെന്നും വിമര്‍ശനമുണ്ട്. പേരിനൊരു ക്യാപ്റ്റന്‍ എന്ന നിലയിലേക്കു രോഹിത് ചുരുങ്ങിയെന്നും ബാറ്റിങ്ങില്‍ ടീമിനായി യാതൊന്നും സംഭാവന ചെയ്യാന്‍ രോഹിത്തിനു കഴിയുന്നില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.