Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയും രോഹിതും പിണക്കം ചിരിച്ചുതീര്‍ത്തു!

കെ എം സുരേഷ് ആസാ‍ദ്
വെള്ളി, 4 ഒക്‌ടോബര്‍ 2019 (15:01 IST)
അല്ലെങ്കിലും സ്ഥിരമായ പിണക്കങ്ങള്‍ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ലല്ലോ. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും കാര്യവും അങ്ങനെ തന്നെയാണ്. ഒരു പുഞ്ചിരിയില്‍, സ്നേഹത്തോടെ തോളത്തൊരു തട്ടലില്‍ ഒക്കെ അലിഞ്ഞുപോകാവുന്ന പിണക്കങ്ങളേ ഇരുവരും തമ്മിലുള്ളൂ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ സെഞ്ച്വറി നേടി മിന്നിയപ്പോള്‍ ഏവരും ശ്രദ്ധിച്ചത് അതിനോട് കോഹ്‌ലി എങ്ങനെ പ്രതികരിക്കുന്നു എന്നാണ്. 
 
സെഞ്ച്വറി തികച്ച് രോഹിത് ഗ്യാലറിയിലേക്ക് ബാറ്റ് വീശി അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു വിരാട് കോഹ്‌ലി. രോഹിത്തിനെ ഓപ്പണറായി ഇറക്കാനുള്ള തന്‍റെ തീരുമാനം അര്‍ത്ഥപൂര്‍ണമായതിന്‍റെ ചാരിതാര്‍ത്ഥ്യമായിരുന്നു അപ്പോള്‍ കോഹ്‌ലിയുടെ കണ്ണുകളില്‍ തിളങ്ങിനിന്നത്.
 
സെഞ്ച്വറി നേടി കുതിച്ചുപാഞ്ഞ രോഹിത് ശര്‍മ ഒരു ഘട്ടത്തില്‍ അനായാസം ഇരട്ടസെഞ്ച്വറിയിലേക്ക് എത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ കേശവ് മഹാരാജിനെ സിക്സര്‍ പായിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി സ്പമ്പിംഗിലൂടെ രോഹിത് പുറത്തായി. ഇരട്ടസെഞ്ച്വറി നഷ്ടമായതിന്‍റെ നിരാശയില്‍ പവലിയനിലേക്ക് പടവുകള്‍ കയറിയെത്തുന്ന രോഹിത്തിനെ കാത്ത് അവിടെ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ വിരാട് കോഹ്‌ലി.
 
രോഹിത്തിന്‍റെ തോളില്‍ തട്ടി അഭിനന്ദിച്ചാണ് കോഹ്‌ലി സ്വാഗതം ചെയ്തത്. ആ ഒരു നിമിഷം ഇരുവരും തമ്മിലുള്ള പിണക്കത്തിന്‍റെ ബാക്കിയുണ്ടായിരുന്ന നേരിയ മൂടല്‍ പോലും എങ്ങോ പോയ്‌മറഞ്ഞു. രോഹിത്തിന്‍റെയും കോഹ്‌ലിയുടെയും ആരാധകര്‍ ആഹ്ലാദത്തോടെയും അങ്ങേയറ്റം സംതൃപ്തിയോടെയുമാണ് ആ നിമിഷത്തെ വരവേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: സഞ്ജു സാംസണ്‍ കെസിഎല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല

ഒരിഞ്ച് പിന്നോട്ടില്ല, ഡൊണ്ണറുമ്മയെ സ്വന്തമാക്കിയ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ്, സെന്നെ ലാമ്മെൻസ് ടീമിലേക്ക്

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ റൺസ് സ്കോറർ പന്താണ്, ടീമിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന് മുൻ ഇന്ത്യൻ താരം

Sanju Samson: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടമുണ്ടാകില്ല, മറ്റൊരു താരം പകരക്കാരനാകും: ആകാശ് ചോപ്ര

Rohit Sharma: ഹിറ്റ്മാനല്ലടാ... ഫിറ്റ്മാൻ, ഇനി ആർക്കാടാ ഫിറ്റ്നസ് തെളിയിക്കേണ്ടത്, ബ്രോങ്കോ ടെസ്റ്റും പാസായി രോഹിത്

അടുത്ത ലേഖനം
Show comments