കണക്കുകള്‍ തീര്‍ക്കാന്‍, കരുത്തുകാട്ടാന്‍, രോഹിത് ശര്‍മ !

അഭിനയ് ദേവ്

ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (12:13 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ഏറ്റവും വലിയ സവിശേഷത ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഓപ്പണറായി ബാറ്റ് ചെയ്യാനെത്തുന്നു എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ മൂല്യം എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.
 
ഏകദിന ലോകകപ്പിലെ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാന്‍ താനാണെന്ന് തെളിയിച്ച ഹിറ്റ്മാന് ഇനി അതേ മികവ് ടെസ്റ്റ് മത്സരങ്ങളില്‍ കൂടി പുറത്തെടുക്കേണ്ടതുണ്ട്. ലോകേഷ് രാഹുലിനെ പുറത്തിരുത്തിയാണ് രോഹിത് ശര്‍മയെ ഓപ്പണര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
 
വമ്പന്‍ സ്കോറുകളുടെ തോഴനായ രോഹിത് ശര്‍മയ്ക്ക് ഓപ്പണറായി ടെസ്റ്റില്‍ അവസരം ലഭിക്കുന്നതോടെ പല റെക്കോര്‍ഡുകളും തകര്‍ന്നുവീഴുമെന്നാണ് ആരാധകര്‍ പറയുന്നത്. ടെസ്റ്റില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി എന്ന സ്വപ്നം രോഹിത് ശര്‍മയ്ക്ക് അധികം വിദൂരമല്ലെന്നും ആരാധകര്‍ പറയുന്നു. 
 
ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് രോഹിത്തിനെ തഴയുന്നു എന്ന പരാതിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റോടെ പരിഹാരമാകുക. കാത്തിരിക്കാം, ഹിറ്റ്മാന്‍റെ ഒരു മാസ് പ്രകടനത്തിനായി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 10 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ പാകിസ്ഥാന് ജയം; ലങ്കയെ തകർത്തത് 67 റൺസിന്