Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി ബിസിസിഐ; രോഹിത്തിന് വെല്ലുവിളികള്‍ ഏറെ

തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കി ബിസിസിഐ; രോഹിത്തിന് വെല്ലുവിളികള്‍ ഏറെ
, ചൊവ്വ, 9 നവം‌ബര്‍ 2021 (21:27 IST)
ടി 20 നായകന്‍ രോഹിത് ശര്‍മയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി 20 ലോകകപ്പ് നടക്കാനിരിക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ സുസജ്ജമാക്കുകയെന്ന ഉത്തരവാദിത്തമാണ് രോഹിത് ശര്‍മയില്‍ നിക്ഷിപ്തമായിരിക്കുന്നത്. 
 
തലമുറ മാറ്റത്തിന്റെ വ്യക്തമായ സൂചന ബിസിസിഐ നല്‍കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ടീമില്‍ അത് വ്യക്തമാണ്. വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. ഇവര്‍ക്കെല്ലാം പകരക്കാരെ കണ്ടെത്തുകയാണ് ബിസിസിഐ ന്യൂസിലന്‍ഡിനെതിരായ സ്‌ക്വാഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. 
 
ഋതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് അവസരം നല്‍കുന്നതിലൂടെ ബിസിസിഐ ഉദ്ദേശിക്കുന്നത് തലമുറ മാറ്റം തന്നെയാണെന്ന് വ്യക്തം. 
 
രോഹിത് ശര്‍മയ്ക്ക് ഇനിയുള്ള ഒരു വര്‍ഷം ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കും. അടുത്ത ടി 20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ രോഹിത്തിന്റെ ടി 20 കരിയറിനു തന്നെ ഫുള്‍സ്റ്റോപ്പ് ആയേക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില താരങ്ങൾക്ക് പാകിസ്ഥാനിലേക്ക് പോകുന്നതിൽ ബുദ്ധിമുട്ടുണ്ട്: ടിം പെയിൻ