Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി 20 ക്രിക്കറ്റില്‍ ഇന്ത്യയെ ഇനി രോഹിത് നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ടി 20 ക്രിക്കറ്റില്‍ ഇന്ത്യയെ ഇനി രോഹിത് നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
, ചൊവ്വ, 9 നവം‌ബര്‍ 2021 (09:06 IST)
വിരാട് കോലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ഇനി രോഹിത് ശര്‍മ നയിക്കും. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. വിരാട് കോലി രോഹിത് ശര്‍മയെ നായകനാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും രോഹിത്തിനെയാണ് താല്‍പര്യം. അടുത്ത ടി 20 ലോകകപ്പ് വരെ രോഹിത് ശര്‍മയെ നായകനാക്കുന്ന കാര്യമാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. രോഹിത്തായിരിക്കും അടുത്ത നായകനെന്ന് വിരാട് കോലിയും സൂചന നല്‍കി. റിഷഭ് പന്തിനെയോ കെ.എല്‍.രാഹുലിനെയോ വൈസ് ക്യാപ്റ്റന്‍ ആക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകനായുള്ള അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാതിരുന്നത് എന്തുകൊണ്ട്? സൂര്യകുമാറിനെ നേരത്തെ ഇറക്കിയതിനു കാരണം വെളിപ്പെടുത്തി കോലി; കൈയടിച്ച് ആരാധകര്‍