Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കാർ ഫ്ലെക്സിബിൾ ആകണം, സൂര്യകുമാറിൻ്റെ ഓപ്പണിങ് റോളിനെ പറ്റി രോഹിത് ശർമ

കളിക്കാർ ഫ്ലെക്സിബിൾ ആകണം, സൂര്യകുമാറിൻ്റെ ഓപ്പണിങ് റോളിനെ പറ്റി രോഹിത് ശർമ
, ബുധന്‍, 3 ഓഗസ്റ്റ് 2022 (15:03 IST)
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇഷാൻ കിഷൻ,ശിഖർ ധവാൻ,സഞ്ജു സാംസൺ,കെ എൽ രാഹുൽ,റിഷഭ് പന്ത്,സൂര്യകുമാർ യാദവ് എന്നിങ്ങനെ  നിരവധി പേരെയാണ് ടീം ഇന്ത്യ തങ്ങളുടെ ഓപ്പണിങ് റോളിൽ പരീക്ഷിച്ചത്. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നുവെങ്കിലും മൂന്നാം മത്സരത്തിൽ അർധശതകവുമായി സൂര്യകുമാർ യാദവ് തിളങ്ങിയിരുന്നു.
 
മൂന്നാം ടി20യ്ക്ക് പിന്നാലെ സൂര്യകുമാർ യാദവിനെ ഓപ്പണിങ്ങിൽ പരീക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ടീം നായകനായ രോഹിത് ശർമ. എവിടെയും ബാറ്റ് ചെയ്യാൻ കളിക്കാർക്ക് പ്രാപ്തിയുണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഏതെങ്കിലും ഒരു പൊസിഷനിൽ മാത്രം ബാറ്റ് ചെയ്യേണ്ടതില്ല. കളിക്കാർ ഫ്ലെക്സിബിൾ ആയിരിക്കണം. ചില കളിക്കാരെ നമ്മൾക്ക് പല തരത്തിൽ നോക്കികാണാനാവും രോഹിത് പറഞ്ഞു.
 
നേരത്തെ സൂര്യകുമാറിനെ ഓപ്പണിങ് റോളിൽ പരീക്ഷിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരങ്ങളായ കെ ശ്രീകാന്ത്,മുഹമ്മദ് കൈഫ് എന്നിവർ രംഗത്ത് വന്നിരുന്നു. സൂര്യകുമാർ എന്ന ക്രിക്കറ്ററെ നശിപ്പിക്കരുതെന്നാണ് ശ്രീകാന്ത് പറഞ്ഞത്. എന്തുകൊണ്ടാണ് സൂര്യയെ ഓപ്പണിങ്ങിൽ പരീക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു വിഷയത്തിൽ മുഹമ്മദ് കൈഫ് പ്രതികരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിൽ 50 വിക്കറ്റും 500 റൺസും: സുപ്രധാന നേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ