Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മയ്ക്ക് പുതിയ റെക്കോര്‍ഡ്; മറികടന്നത് ബാബര്‍ അസമിനെ

Rohit Sharma
, വ്യാഴം, 17 ഫെബ്രുവരി 2022 (12:18 IST)
പാക്കിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പുതിയ റെക്കോര്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ട്വന്റി 20 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ രോഹിത് 19 പന്തില്‍ 40 റണ്‍സ് നേടിയിരുന്നു. ഈ ഇന്നിങ്‌സോടെയാണ് ബാബര്‍ അസമിനെ രോഹിത് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തിന്റെ ട്വന്റി 20 റണ്‍സ് 559 ആയി. 43 ശരാശരിയിലാണ് ഈ നേട്ടം. ബാബര്‍ അസം 540 റണ്‍സുമായി രണ്ടാം സ്ഥാനത്താണ്. വിരാട് കോലി 57.55 ശരാശരിയോടെ 518 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോംഔട്ട് തുടര്‍ന്നാല്‍ കോലി തെറിക്കും, അവസരം കാത്ത് ഇവര്‍