നവംബര്‍ 19ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിയെ പറ്റി ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ വരെ ഒരൊറ്റ മത്സരം തോല്‍ക്കാതെ എത്തിയിട്ടായിരുന്നു ഫൈനല്‍ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വി.
ഇപ്പോഴിതാ ലോകകപ്പ് ഫൈനല്‍ തോല്‍വിയെ പറ്റി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ആദ്യ കുറച്ച് ദിവസങ്ങളില്‍ ഞാനാകെ തകര്‍ന്നുപോയി. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. എനിക്ക് മുന്നോട്ട് പോകാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. സുഹൃത്തുക്കളും കുടുംബവുമെല്ലാം ആശ്വാസവാക്കുകളുമായി കൂടെയുണ്ടായിരുന്നെങ്കിലും ആ തോല്‍വി സഹിക്കാന്‍ എനിക്ക് ആയില്ല എന്നതാണ് സത്യം.