ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള രണ്ടാം വരവിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ നടത്തുന്നത്. ഓപ്പണർ എന്ന നിലയിൽ തൻ്റെ ടെസ്റ്റ് കരിയറിൽ രണ്ടാം ജന്മം കുറിച്ച രോഹിത് വൈറ്റ് ബോൾ ക്രിക്കറ്റിലെ തൻ്റെ മികച്ച പ്രകടനം ടെസ്റ്റിലും ആവർത്തിക്കുകയായിരുന്നു.
ഏറ്റവും ഒടുവിലായി നടന്ന നാഗ്പൂർ ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ഓപ്പണറായതിന് ശേഷം നാട്ടിൽ കളിച്ച ടെസ്റ്റുകളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ഓപ്പണറായി നാട്ടിൽ ഇതുവരെ കളിച്ച 12 ടെസ്റ്റുകളിലെ 17 ഇന്നിങ്ങ്സിൽ നിന്നും 1,111 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്.69.43 എന്ന മികച്ച ശരാശരിയിലാണ് താരത്തിൻ്റെ പ്രകടനം.
ടെസ്റ്റ് ഓപ്പണറായി 212 റൺസാണ് രോഹിത്തിൻ്റെ ഉയർന്ന സ്കോർ. 2019 ദക്ഷിണാഫ്രിക്കക്കെതിരെ റാഞ്ചി ടെസ്റ്റിലായിരുന്നു ഈ പ്രകടനം. നാല് സെഞ്ചുറികളാണ് നാട്ടിൽ ഓപ്പണറായി താരം നേടിയത്. 176,161,127,120 എന്നിങ്ങനെയാണ് സ്കോറുകൾ.