Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

2 തവണ കൂടി മാച്ച് വിന്നറാകാമോ, ഹിറ്റ്മാനെ കാത്ത് സ്വപ്നനേട്ടം

Rohit sharma
, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (21:52 IST)
ലോകകപ്പിൽ എത്തിയതൊടെ ബീസ്റ്റ് മോഡിലേക്ക് ഗിയർ ഷിഫ്റ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യൻ നായകനായ രോഹിത് ശർമ. ടീമെന്ന നിലയിൽ മികച്ച ഒത്തിണക്കം കാണിക്കുന്നതിനൊപ്പം നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്നും നയിച്ചുകൊണ്ട് രോഹിത് മികച്ച പ്രകടനങ്ങൾ നടത്തുമ്പോൾ ലോകകപ്പിലെ ബാറ്റിംഗ് റെക്കോർഡുകളെല്ലാം തന്നെ തകർന്ന് വീഴുകയാണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ നേട്ടത്തിൻ്റെ തൊട്ടരികിലാണ് താരം.
 
കഴിഞ്ഞ മത്സരത്തിലെ മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടതോടെ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഏഴാം തവണയാണ് ഹിറ്റ്മാൻ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. 9 തവണ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരം. മികച്ച ബാറ്റിംഗ് ഫോം തുടരുന്ന രോഹിത്തിന് 2 മത്സരങ്ങളിൽ കൂടി പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കാനായാൽ ഇതിഹാസതാരം സച്ചിൻ്റെ റെക്കോർഡിനൊപ്പമെത്താനാകും.
 
6 തവണ പ്ലെയർ ഓഫ് ദ മാച്ചായ ഓസീസ് ഇതിഹാസ ഫാസ്റ്റ് ബൗളറായ ഗ്ലെൻ മഗ്രാത്താണ് ലിസ്റ്റിൽ രോഹിത് ശർമയ്ക്ക് പിന്നിലുള്ളത്. 23 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഏഴാമത്തെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം രോഹിത് സ്വന്തമാക്കിയത്. 36കാരനായ താരത്തിൻ്റെ മൂന്നാമത് ലോകകപ്പാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത് ജോ റൂട്ടിന്റെ മോശം ഫോം: ഗംഭീര്‍