Webdunia - Bharat's app for daily news and videos

Install App

2-3 ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ ജഡേജയ്ക്ക് 200 നിഷേധിച്ചോ? ആരാധകർ രണ്ട് പക്ഷത്ത്

Webdunia
ശനി, 5 മാര്‍ച്ച് 2022 (16:54 IST)
ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്‌ത തീരുമാനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കെതിരെ ആരാധകരോഷം. തകർപ്പൻ സെഞ്ചുറിയുമായി ഇരട്ടസെഞ്ചുറിയിലേക്ക് കുതിച്ചിരുന്ന രവീന്ദ്ര ജഡേജയ്ക്ക് അർഹമായ ഇരട്ടസെഞ്ചുറി രോഹിത് ശർമ നിഷേധിച്ചുവെന്നാണ് ആരാധകർ പറയുന്നു.
 
മൊഹാലി ടെസ്റ്റിന്‍റെ രണ്ടാംദിനം ടീം ഇന്ത്യ 574-8 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് നായകന്‍ രോഹിത് ശര്‍മ്മ ഡിക്ലയര്‍ വിളിച്ചത്. രവീന്ദ്ര ജഡേജ 228 പന്തില്‍ 175* ഉം മുഹമ്മദ് ഷമി 34 പന്തില്‍ 20* ഉം റണ്‍സുമായി ഈ സമയം ക്രീസിലുണ്ടായിരുന്നു. ടെസ്റ്റ് കരിയറിലെ ജഡേജയുടെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്. രണ്ടുമൂന്ന് ഓവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ജഡേജ കന്നി ഇരട്ട സെഞ്ചുറി പേരിലാക്കുമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
 
അതേസംയം . താരങ്ങളോ വ്യക്തിഗത നേട്ടങ്ങളോ അല്ല ടീമിന്‍റെ ജയമാണ് പ്രധാനം എന്നാണ് രോഹിത് ശർമയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.2004ല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194*ല്‍ നില്‍ക്കേ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഡിക്ലയര്‍ വിളിച്ച പഴയ തീരുമാനവും ഇവർ ഓർമിപ്പിക്കുന്നു. അതേസമയം അതേ ദ്രാവിഡാണ് ഇന്ത്യൻ പരിശീലകനെന്നതും ചില ആരാധകർ ചൂണ്ടികാട്ടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments