Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയ്‌ക്ക് എന്തുപറ്റി? സെഞ്ചുറി വരൾച്ച‌യുടെ കാരണം വ്യക്തമാക്കി ഗംഭീർ

കോലിയ്‌ക്ക് എന്തുപറ്റി? സെഞ്ചുറി വരൾച്ച‌യുടെ കാരണം വ്യക്തമാക്കി ഗംഭീർ
, വെള്ളി, 4 മാര്‍ച്ച് 2022 (19:06 IST)
ടെസ്റ്റിൽ നൂറ് മത്സരങ്ങളെന്ന നാഴികകല്ലിലെത്തിയെങ്കിലും ബാറ്ററെന്ന നിലയിൽ വിരാട് കോലി ഒരു സെഞ്ചുറി പ്രകടനം നടത്തി രണ്ട് വർഷത്തിലേറെയായി. മൊഹാലിയിലെ തന്റെ നൂറാം ടെസ്റ്റിൽ താരം സെഞ്ചുറി സ്വന്തമാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 45 റൺസെടുത്ത് താരം ബൗള്‍ഡാവുകയായിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീർ.
 
പാഡിന്‍റെ ലൈനിലാണ് വിരാട് കോലിയുടെ ബാറ്റ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ടേണുള്ളതും അല്ലാത്തതുമായ പന്തുകള്‍ നേരിടാന്‍ പ്രയാസമായിരിക്കും. ഔട്ട്‌സൈഡ് എഡ്‌ജായ ശേഷമാണ് കോലി ബൗൾഡായത്. പാഡിന് മുന്നിൽ ബാറ്റ് വരേണ്ടത് പ്രധാനമാണ്. സമാകാലിക ക്രിക്കറ്റിൽ ധാരാളം പരിമിത ഓവർ ക്രിക്കറ്റ് കളിക്കുമ്പോൾ കളിക്കാർ അടിസ്ഥാന തത്വങ്ങൾ മറക്കുന്നു.
 
പേസർമാരെ നേരിടുന്നതിലാണ് അവർ കൂടുതലായി ശ്രദ്ധിക്കുന്നത്.സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗംഭീർ പറഞ്ഞു. 70 രാജ്യാന്തര സെഞ്ചുറികൾ നേടിയിട്ടുള്ള കോലിയ്ക്ക്  2019 നവംബറിന് ശേഷം മൂന്നക്കം കാണാനായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊഹാലിയിലും സെഞ്ചുറി നഷ്ടം, നാട്ടിൽ സെഞ്ചുറി നഷ്ടമാകുന്നത് ഇത് നാലാം തവണ