Publish Date: Mon, 07 Feb 2022 (19:23 IST)
Updated Date: Mon, 07 Feb 2022 (19:25 IST)
ഇന്ത്യയുടെ ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോർഡ് നേട്ടം മറികടന്ന് രോഹിത് ശർമ. ക്യാപ്‌റ്റൻസിയുടെ കാര്യത്തിലല്ല. വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലാണ് രോഹിത് സച്ചിനെ മറികടന്നത്.
കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 60 റണ്‍സുമായി രോഹിത് മത്സരത്തിലെ ടോപ് സ്കോറർ ആയിരുന്നു.മത്സരത്തിന് മുമ്പ് വിന്‍ഡീസിനെതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സാണ് രോഹിത് നേടിയിരുന്നത്. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിൻ നേടിയിരുന്നത്. 51 റൺസ് എടുത്തതോടെ രോഹിത് സച്ചിനെ മറികടന്നു.
39 മത്സരങ്ങളിൽ നിന്നും വിൻഡീസിനെതിരെ 2235 റൺസ് നേടിയ കോലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.നാട്ടില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലിയാണ് മുന്നില്‍. 20 മത്സരങ്ങളില്‍ 1239 റണ്‍സാണ് കോലി നേടിയത്. 16 മത്സരങ്ങളില്‍ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്.