Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന ക്യാപ്‌റ്റൻസി രോഹിത്തിനോ? നിർണായകമാവുക ദ്രാവിഡിന്റെ നിലപാട്

രോഹിത് ശർമ
, തിങ്കള്‍, 15 നവം‌ബര്‍ 2021 (17:23 IST)
ഏ‌കദിന ക്യാപ്‌റ്റൻസി സ്ഥാനം വിരാട് കോലിയിൽ നിന്ന് മാറ്റി രോഹിത് ശർമയ്ക്ക് നൽകണമോ എന്ന കാര്യത്തിൽ നിർണായകമാവുക ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ അഭിപ്രായമെന്ന് റിപ്പോർട്ട്. വൈറ്റ് ബൗളിൽ സ്പ്ലിറ്റ് ക്യാപ്‌റ്റൻസി വേണ്ടെന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളതെന്നാണ് സൂചന.
 
ഇതോടെയാണ് ഏകദിന ക്യാപ്‌റ്റൻ സ്ഥാനവും രോഹിത്തിന് വിട്ടുനൽകുന്നതിനെ പറ്റി ചർച്ചകൾ പുരോഗമിക്കു‌ന്നത്. അതേസമയം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന ടീമിൽ മാറ്റങ്ങൾ വരുത്താൻ ബിസിസിഐ തയ്യാറാകില്ല. ഫുൾ ടൈം നായകനായി രോഹിത്തിന്റെ ആദ്യ പരമ്പര ന്യൂസിലൻഡിനെതിരെയാണ്. പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് പരമ്പരയ്ക്കായി ഇന്ത്യ പറക്കും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സാനിയ മിര്‍സയുടെ പ്രായം അറിയുമോ?