നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് ഇന്ത്യൻ മുൻ താരം വിവിഎസ് ലക്ഷ്‌മൺ. ഇന്ത്യൻ പരിശീലകനായി ദ്രാവിഡിനെ കൊണ്ടുവന്നതിന് പിന്നാലെയാണ് എൻസിഎ തലപ്പത്തേക്ക് ലക്ഷ്‌മണും എത്തുന്നത്.
ഇന്ത്യ എയുടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് ശേഷമാകും ലക്ഷ്‌മൺ ചുമതലയേൽക്കുക. ദ്രാവിഡും ലക്ഷ്‌മണും തമ്മിൽ ക്രിക്കറ്റ് കളത്തിന് പുറത്തും മികച്ച സൗഹൃദമാണുള്ളത്. എൻസിഎ തലപ്പത്തേക്ക് ലക്ഷ്‌മണെ ത്തിക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. രണ്ട് മാസം മുൻപ് എൻസിഎ തലപ്പത്തേക്ക് വരാനുള്ള ബിസിസിഐയുടെ ആവശ്യം ലക്ഷ്‌മൺ നിരസിച്ചിരുന്നു.നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മെന്ററാണ് ലക്ഷ്‌മൺ.